പാ​ത​യോ​ര​ങ്ങ​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു
Monday, September 21, 2020 1:27 AM IST
അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര മു​ണ്ട​ക്കു​ന്ന് വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട കോ​ട്ട​പ്പ​ള്ള ടൗ​ണ്‍​മു​ത​ൽ മു​ണ്ട​ക്കു​ന്ന് വെ​ള്ളി​യാ​ർ പു​ഴ വ​രെ​യു​ള്ള നാ​ല​ര​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ പ​പ്പാ​യ, പേ​ര, നാ​ര​കം, സ​പ്പോ​ട്ട, പ്ലാ​വ്, പു​ളി, ഉ​റു​മാം​പ​ഴം, അ​ന്പാ​ഴ​ങ്ങ, നെ​ല്ലി, മാ​വ്, ക​ശു​മാ​വ് മു​ത​ലാ​യ പ​ത്തി​ന ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.
തൈ​ക​ളു​ടെ തു​ട​ർ​ന്നു​ള്ള പ​രി​പാ​ല​നം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും.
ഫ​ല​വൃ​ക്ഷ​തൈ ന​ടീ​ൽ പ​രി​പാ​ടി മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​റ​ഫീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം സി.​മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.