അ​ഗ​ളിയിൽ ജ​ന​കീ​യ ഹോ​ട്ട​ൽ
Tuesday, September 29, 2020 12:54 AM IST
അ​ഗ​ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ന​കീ​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. അ​ഗ​ളി ഐ​എ​ച്ച് ആ​ർ​ഡി കോ​ള​ജി​നു സ​മീ​പ​ത്തു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലാ​ണ് ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ളി​യ​മ്മ ജ​ന​കീ​യ ഹോ​ട്ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ൽ 20 രൂ​പ​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ല​ഭി​ക്കും.
ഒ​ന്നി​ച്ച് 50 പേ​ർ​ക്ക് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​വു​ന്ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​യാ​യ പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​ശ​ങ്ക​ര​ൻ ,അ​ഗ​ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി.​ബാ​ബു, ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ജാ​ക്കീ​ർ പ്രസംഗിച്ചു.