കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന
Thursday, October 1, 2020 12:37 AM IST
അ​ഗ​ളി: അ​ഗ​ളി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ളി​ക്ക​ട​വ് അ​ങ്ങാ​ടി​യി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക​യും പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ൽ വ്യാ​പാ​രം ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത് പ​രി​ശോ​ധി​ക്കാ​നാ​ണ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.പ​രി​ശോ​ധ​ന​യി​ൽ മ​തി​യാ​യ ശു​ചി​ത്വം ഇ​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന 30 കി​ലോ​യോ​ളം പ​ഴ​കി​യ മ​ത്സ്യം ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.

പ​രി​ശോ​ധ​ന​യ്ക്ക് അ​ഗ​ളി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​സു​രേ​ന്ദ്ര​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ഖി​ൽ ജോ​യ്, കു​ഞ്ഞി​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​ട്ട​പ്പാ​ടി​യി​ൽ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​മെ​ന്ന് ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജൂ​ഡ് അ​റി​യി​ച്ചു.