നെ​ല്ലും പ​തി​രും വേ​ർ​തി​രി​ക്കാ​ൻ വി​ന്നോ​വ​ർ യന്ത്രം റെ​ഡി..!
Thursday, October 1, 2020 12:42 AM IST
ആ​ല​ത്തൂ​ർ: നെ​ല്ലും പ​തി​രും വേ​ർ​തി​രി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് ഇ​നി എ​ളു​പ്പ​മാ​കും. ആ​ല​ത്തൂ​രി​ൽ സ​മ​ഗ്ര കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി നി​റ​യാ​ണ് നെ​ല്ലും പ​തി​രും വേ​ർ​തി​രി​ക്കു​ന്ന വി​ന്നോ​വ​ർ യ​ന്ത്ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. കൊ​യ്തെ​ടു​ത്ത നെ​ല്ലി​ലെ പ​തി​ര് വേ​ർ​തി​രി​ക്കാ​ൻ മു​റ​വു​മാ​യി കാ​റ്റി​നെ കാ​ത്തി​രി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​നി മു​ത​ൽ വി​ന്നോ​വ​റി​ലൂ​ടെ ഒ​രു മ​ണി​ക്കൂ​റി​ൽ 35 ചാ​ക്ക് നെ​ല്ലി​ലെ പ​തി​ര് വേ​ർ​തി​രി​ക്കാ​നാ​കും. പൂ​ർ​ണ​മാ​യും വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ട്ടോ​മാ​റ്റി​ക്ക് സം​വി​ധാ​ന​മാ​ണ് ഇ​തി​നു​ള്ള​ത്. പ​ത്തു തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​രു​ദി​വ​സ​ത്തെ അ​ധ്വാ​ന​മാ​ണ് ഒ​രു​മ​ണി​ക്കൂ​റി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. നെ​ല്ല് കൂ​ട്ടി​വ​ച്ച് യ​ന്ത്ര​ത്തി​ന്‍റെ പി​റ​കി​ലെ കു​ഴ​ൽ ഇ​തി​ലേ​ക്ക് ഇ​റ​ക്കി​വ​ച്ച് യ​ന്ത്രം ഓ​ണാ​ക്കു​ന്പോ​ൾ ഇ​തി​നു​ള്ളി​ലെ ഫാ​ൻ പ്ര​വ​ർ​ത്തി​ച്ച് പ​തി​ര് പു​റം​ന്ത​ള്ളി ന​ല്ല നെ​ല്ല് ക​ർ​ഷ​ക​ർ​ക്ക് ശേ​ഖ​രി​ക്കാ​നാ​കും. ഒ​രു കി​ലോ നെ​ല്ലി​ന് വെ​റും 25 പൈ​സ മാ​ത്ര​മാ​ണ് ചെ​ല​വ്. ആ​വ​ശ്യ​മു​ള്ള ക​ർ​ഷ​ക​ർ​ക്ക് നി​റ ഹ​രി​ത​മി​ത്ര സൊ​സൈ​റ്റി യ​ന്ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. ചി​റ്റി​ല​ഞ്ചേ​രി മു​തു​കു​ന്നി​യി​ൽ കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ യ​ന്ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മേ​ലാ​ർ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​മാ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. ഹ​രി​ത​മി​ത്ര സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വി.​ആ​റു​ണ്ണി, സെ​ക്ര​ട്ട​റി ഫു​വാ​ദ്, കൃ​ഷി ഓ​ഫീ​സ​ർ മോ​ഹ​ൻ​രാ​ജ്, മോ​ഹ​ൻ​ദാ​സ്, സി.​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യ​ന്ത്രം ആ​വ​ശ്യ​മു​ള്ള​വ​ർ 9446 639 041 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.