കെഎസ്ഇ​ബി ഒ​റ്റ​പ്പാ​ലം സെ​ക്ഷ​ൻ വി​ഭ​ജി​ച്ചു: ല​ക്കി​ടി​യി​ൽ ഇ​നി​മു​ത​ൽ പു​തി​യ സെ​ക്ഷ​ൻ
Thursday, October 1, 2020 12:42 AM IST
ഒ​റ്റ​പ്പാ​ലം: കെഎസ്ഇ​ബി ഒ​റ്റ​പ്പാ​ലം സെ​ക്ഷ​ൻ വി​ഭ​ജി​ച്ച​തോ​ടെ ല​ക്കി​ടി​യി​ൽ പു​തി​യ സെ​ക്ഷ​ൻ നി​ല​വി​ൽ വ​ന്നു. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ത​ട​സ​ങ്ങ​ളെ​ല്ലാം നീ​ക്കി പു​തി​യ സെ​ക്ഷ​ൻ നി​ല​വി​ൽ വ​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​ൻ വ​ഴി നി​ർ​വ​ഹി​ക്കും. ഒ​റ്റ​പ്പാ​ലം സെ​ക്ഷ​ൻ വി​ഭ​ജി​ച്ച് ല​ക്കി​ടി​യി​ൽ പു​തി​യ സെ​ക്ഷ​ൻ ഓ​ഫീ​സ് തു​ട​ങ്ങ​ണ​മെ​ന്ന പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് നി​റ​വേ​റ്റ​പ്പെ​ടു​ന്ന​ത്. ല​ക്കി​ടി കൂ​ട്ടു​പാ​ത​യി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലാ​ണ് പു​തി​യ സെ​ക്ഷ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്.

ല​ക്കി​ടി പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം അ​ധി​കൃ​ത​ർ ഇ​ത്ര​യും​കാ​ലം അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ വൈ​ദ്യു​തി സെ​ക്ഷ​ൻ നി​ല​വി​ൽ വ​ന്ന​തോ​ടെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ലെ വി​സ്തൃ​തി​കൊ​ണ്ടും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ഹു​ല്യം​കൊ​ണ്ടും വീ​ർ​പ്പു​മു​ട്ടു​ന്ന ഒ​റ്റ​പ്പാ​ലം സെ​ക്ഷ​ൻ ഓ​ഫീ​സി​ന് വ​ലി​യ ആ​ശ്വാ​സ​മാ​കും.

നി​ല​വി​ൽ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യും ല​ക്കി​ടി​പേ​രൂ​ർ പ​ഞ്ചാ​യ​ത്തും ഉ​ൾ​പ്പെ​ട്ട ഒ​റ്റ​പ്പാ​ലം വൈ​ദ്യു​തി സെ​ക്ഷ​ന് കീ​ഴി​ൽ മു​പ്പ​തി​നാ​യി​ര​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ട്. സ​മീ​പ സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ ഉ​ള്ള​തി​നേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണി​ത്.പ്ര​കൃ​തി​ക്ഷോ​ഭം​പോ​ലു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ വൈ​ദ്യു​തി​ക്ക് വ്യാ​പ​ക​മാ​യ ത​ക​രാ​റു​ക​ൾ സം​ഭ​വി​ക്കു​ന്പോ​ൾ ജീ​വ​ന​ക്കാ​ർ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ് പ​തി​വ്. ത​ക​രാ​ർ പ​രി​ഹ​രി​ച്ചു കി​ട്ടാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

2016 ഫെ​ബ്രു​വ​രി 24ന് ​സെ​ക്ഷ​ൻ വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​യി​രു​ന്നു. സെ​ക്ഷ​ൻ ഓ​ഫീ​സി​ന് ഫ​ല​പ്ര​ദ​മാ​യ കെ​ട്ടി​ടം ക​ണ്ടെ​ത്താ​നാ​യി​രു​ന്നു നാ​ല​ര​വ​ർ​ഷം നീ​ണ്ട കാ​ത്തി​രി​പ്പ്.

ഒ​റ്റ​പ്പാ​ലം സെ​ക്ഷ​നി​ൽ​നി​ന്ന് വേ​ർ​പ്പെ​ടു​ത്തു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് പു​റ​മേ നി​ല​വി​ൽ പ​ത്തി​രി​പ്പാ​ല സെ​ക്ഷ​ന് കീ​ഴി​ലു​ള്ള ല​ക്കി​ടി​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടി പു​തി​യ സെ​ക്ഷ​നു കീ​ഴി​ലാ​കും.

ജി​ല്ല​യി​ൽ മൂ​ന്ന് പു​തി​യ വൈ​ദ്യു​തി സെ​ക്ഷ​നു​ക​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്കി​യ​ത്. ല​ക്കി​ടി, കു​ന്പി​ടി വി​ള​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണി​ത്.​ഉ​ത്ത​ര​വി​റ​ങ്ങി ര​ണ്ടാ​ഴ്ച തി​ക​യും​മു​ന്പ് തൃ​ത്താ​ല, പ​ടി​ഞ്ഞാ​റ​ങ്ങാ​ടി സെ​ക്ഷ​നു​ക​ൾ വി​ഭ​ജി​ച്ച് കു​ന്പി​ടി സെ​ക്ഷ​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. കൊ​പ്പം പു​ലാ​മ​ന്തോ​ൾ സെ​ക്ഷ​നു​ക​ൾ വി​ഭ​ജി​ച്ച് വി​ള​യൂ​ർ സെ​ക്ഷ​ൻ തു​ട​ങ്ങി​യ​ത് ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണ്. ഈ​ഘ​ട്ട​ത്തി​ലും ല​ക്ക​ടി സെ​ക്ഷ​ൻ അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​യി​രു​ന്നു.