മി​നി ബൈ​പാ​സ് നി​ർ​മാ​ണം: പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ം തു​ട​ങ്ങി
Wednesday, October 21, 2020 12:01 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​കു​ന്ന​തും കു​മ​രം​പു​ത്തൂ​ർ, തെ​ങ്ക​ര പ​ഞ്ചാ​യ​ത്തു​ക​ളെ​യും മു​നി​സി​പ്പാ​ലി​റ്റി​യേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന നി​ർ​ദി​ഷ്ട മി​നി ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​നു പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി.
പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ളാ​ണ് തു​ട​ങ്ങി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പൂ​ള​ച്ചി​റ​മു​ത​ൽ സ​ർ​വേ​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ക്കും. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ശ​ദ​മാ​യ പ​ഠ​ന റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ക്കും.
കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ വ​ട്ട​ന്പ​ലം ജം​ഗ്ഷ​നി​ൽ​നി​ന്നാ​ണ് ബൈ​പാ​സി​നു തു​ട​ക്ക​മാ​കു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് ക​ല്ല്യാ​ണ​ക്കാ​പ്പ്, പ​ള്ളി​ക്കു​ന്ന് ജം​ഗ്ഷ​നി​ലെ​ത്തും. ഇ​വി​ടെ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​നു സ​മീ​പ​ത്തെ വ​ഴി​യി​ലൂ​ടെ പൂ​ള​ച്ചി​റ​യി​ലേ​ക്കും തു​ട​ർ​ന്നു കു​ന്തി​പ്പു​ഴ​യ്ക്കു കു​റു​കേ പാ​ലം നി​ർ​മി​ച്ച് മാ​സ​പ്പ​റ​ന്പ് ജം​ഗ്ഷ​നി​ലേ​ക്കും റോ​ഡി​നെ ബ​ന്ധി​പ്പി​ക്കും.
തു​ട​ർ​ന്ന് ത​ത്തേ​ങ്ങ​ലം റോ​ഡു​വ​ഴി അ​ട്ട​പ്പാ​ടി റോ​ഡി​ലെ പ​ഴ​യ ചെ​ക്കു​പോ​സ്റ്റി​ന് മു​ന്നി​ലെ​ത്തു​ന്ന​താ​ണ് നി​ർ​ദി​ഷ്ട ബൈ​പ്പാ​സ്. ഇ​തു​വ​ഴി കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​നേ​യും തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​നേ​യും ന​ഗ​ര​സ​ഭ​യേ​യും ബ​ന്ധി​പ്പി​ക്കാ​നാ​കു​മെ​ന്ന​തി​നാ​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ​യും ന​ഗ​രാ​തി​ർ​ത്തി​യി​ലു​ള്ള​വ​രു​ടെ​യും യാ​ത്രാ​സൗ​ക​ര്യ​വും എ​ളു​പ്പ​മാ​കും.
നി​ർ​ദി​ഷ്ട ബൈ​പാ​സ് റോ​ഡി​ന്‍റെ സാ​ധ്യ​താ​പ​ഠ​ന റി​പ്പോ​ർ​ട്ട് ഉ​ട​നേ സ​മ​ർ​പ്പി​ക്കും. ഇ​തി​ന്‍റെ പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​മെ​ന്ന നി​ല​യി​ലാ​ണ് സ​ർ​വേ ത​യാ​റാ​ക്ക​ൽ, പാ​ല​ത്തി​ന്‍റെ സ്ഥ​ല​പ​രി​മി​ധി ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നു​മാ​യി മൂ​ന്ന​ര​ക്കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.പ​ത്തു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം വ​രു​ന്ന​തും 12 മീ​റ്റ​ർ വീ​തി​യു​ള്ള​തു​മാ​ണ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള നി​ർ​ദി​ഷ്ട മി​നി ബൈ​പാ​സ്.
മി​നി ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ന​ഗ​ര​ത്തി​ൽ കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
കോ​ഴി​ക്കോ​ട്, മ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ടാ​ങ്ക​ർ​ലോ​റി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്കും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ട്ട​ന്പ​ലം, ക​ല്ല്യാ​ണ​ക്കാ​പ്പ് വ​ഴി ബൈ​പാ​സ് റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ച് നെ​ല്ലി​പ്പു​ഴ ജം​ഗ്ഷ​നി​ലെ​ത്താം.