ക​ർ​ഷ​ക​ർ​ക്കെല്ലാം വെ​ള്ളമെ​ത്തി​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി
Saturday, October 24, 2020 12:15 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ഓ​രോ ക​ർ​ഷ​ക​ർ​ക്കും വെ​ള്ളം എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ഞ്ചു​കോ​ടി ചെ​ല​വി​ൽ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ മൂ​വാ​യി​രം ഹെ​ക്ട​ർ സ്ഥ​ല​ത്തേ​ക്ക് ജ​ല​സേ​ച​നം ന​ട​ത്താ​നാ​വു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​താ​യും ജ​ല​വി​ഭ​വമ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി . വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യ​ത്തി​ൽ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെയ്യുക​യാ​യി​രു​ന്നു മ​ന്ത്രി.
പ​ണ്ട് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തും പി​ന്നീ​ട് വി​സ്മൃ​തി​യി​ലേ​ക്ക് പോ​യ​തു​മാ​യ ക​ല്യാ​ണ കൃ​ഷ്ണ അ​യ്യ​ർ ജ​ല​സേ​ച​ന പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ പ​തി​നൊ​ന്നോ​ളം ഡാ​മു​ക​ൾ ക​ണ്ടെ​ത്തി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ളാ​യ​തോ​ടെ​യാ​ണ് മേ​ഖ​ല​യി​ലേ​യ്ക്ക് ജ​ല​സേ​ച​നം സാ​ധ്യ​മാ​യ​ത്.
ഇ​ത്ര​യും ജ​ല​സേ​ച​നം ല​ക്ഷ്യ​മി​ടു​ന്ന അ​ട്ട​പ്പാ​ടി വാ​ലി പ​ദ്ധ​തി​ക്ക് 600 കോ​ടി രൂ​പ​യാ​ണ് ചി​ല​വെ​ന്നി​രി​ക്കെ ഈ ​സാ​ധ്യ​ത ചെ​റി​യ നേ​ട്ട​മ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​ട​ക​ര​പ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ള​ന്തൈ തെ​രേ​സ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ചി​ന്ന​സ്വാ​മി, ജ​ല​വി​ഭ​വ വ​കു​പ്പ് അം​ഗം അ​ഡ്വ. മു​രു​ക​ദാ​സ്, ഫാ.​ആ​ൽ​ബ​ർ​ട്ട് ആ​ന​ന്ദ രാ​ജ്, സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ ആ​ർ. ജ​യ​ച​ന്ദ്ര​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ഞ്ചി​നീ​യ​ർ തോ​മ​സ് ജോ​ണ്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.