നാ​ഷ​ണ​ൽ ട്ര​സ്റ്റ് ആ​ക്ട് തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണം: സമരസമിതി
Sunday, October 25, 2020 11:22 PM IST
പാ​ല​ക്കാ​ട്: മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ല്കു​ന്ന നാ​ഷ​ണ​ൽ ട്ര​സ്റ്റ് ആ​ക്ട് പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സ്പെ​ഷ​ൽ സ്കൂ​ൾ സം​യു​ക്ത സ​മ​ര​സ​മി​തി പാ​ല​ക്കാ​ട് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വ​ർ സ്വ​ന്തം വീ​ട്ടി​ൽ നി​ന്നും, സ​മൂ​ഹ​ത്തി​ൽ നി​ന്നും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഠ​നം ഏ​റ്റം അ​ധി​കം അ​നു​ഭ​വി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് അ​വ​ർ​ക്ക് സം​ര​ക്ഷ​ണം നി​യ​മ​പ​ര​മാ​യി ഉ​റ​പ്പ് ന​ൽ​കു​ന്ന ഈ ​നി​യ​മം പി​ൻ​വ​ലി​ക്കു​ന്ന​ത്ത് തി​ക​ച്ചും അ​പ​ല​പ​നീ​യ​മാ​ണ് . പെ​യ്ഡ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​ജോ​ർ​ജ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ഡൊ​മി​നി​ക് സ്പെ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പൗ​ളി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ പെ​യ്ഡ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. ബോ​ബി പൂ​വ​ത്തു​ങ്ക​ൽ, സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ശീ​ല, സി​സ്റ്റ​ർ ഹെ​ൽ​ന മ​രി​യ, രാ​ജ​ല​ക്ഷ്മി, പെ​യ്ഡ് സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം ജോ​മി ജോ​ർ​ജ് മാ​ളി​യ​ക്ക​ൽ, പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.