മു​ക്ക​ണ്ണ​ത്ത് റ​ബ​ർ​പു​ര​യ്ക്ക് തീ​പി​ടി​ച്ചു
Thursday, October 29, 2020 12:31 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മു​ക്ക​ണ്ണ​ത്ത് റ​ബ​ർ​പു​ര​യ്ക്ക് തീ​പി​ടി​ച്ചു വ​ൻ​ന​ഷ്ടം. പു​ത്ത​ൻ​പു​ര​യി​ൽ തോ​മ​സ് ഫ്രാ​ൻ​സി​സി​ന്‍റെ റ​ബ​ർ​പു​ര​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്. ചൊ​വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. റ​ബ​ർ​പു​ര പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ആ​ള​പാ​യ​മി​ല്ല.
വ​ട്ട​ന്പ​ല​ത്തു​നി​ന്നും ഫ​യ​ർ​ഫോ​ഴ്സും സി​വി​ൽ ഡി​ഫ​ൻ​സ് ടീ​മും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഒ​ന്ന​ര​മ​ണി​ക്കൂ​ർ നേ​ര​ത്തെ ശ്ര​മ​ത്തി​ന് ഒ​ടു​വി​ലാ​ണ് തീ ​അ​ണ​ച്ച​ത്. ഏ​ക​ദേ​ശം അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.