മ​ണ്ണു​ക​ട​ത്തു​ന്ന​ത് ക​ർ​ഷ​ക​ർ ത​ട​ഞ്ഞു
Thursday, October 29, 2020 12:33 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ലേ​ലം ചെ​യ്തു ന​ല്കി അ​വ​കാ​ശ​ത്തി​ൽ മ​ണ്ണെ​ടു​ത്തു ക​ട​ത്തു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ക​ർ​ഷ​ക​ർ ത​ട​ഞ്ഞു. കൊ​ഴി​ഞ്ഞാ​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് മു​ള്ള​നേ​രി ന​വി​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തൃ​ശൂ​ർ ചെ​ങ്ങാ​ലൂ​ർ ന​ട​പ്പ​റ​ന്പി​ൽ ജ​യ​പ്ര​കാ​ശ​നാ​ണ് പ​ഞ്ചാ​യ​ത്ത് നി​ശ്ച​യി​ച്ച നി​ര​ത​ദ്ര​വ്യം കെ​ട്ടി​വ​ച്ച് 2020 ജൂ​ലൈ 17ന് ​രേ​ഖാ​മൂ​ലം മ​ണ്ണെ​ടു​ക്കു​ന്ന​തി​നു അ​നു​മ​തി തേ​ടി​യ​ത്.

ക​ഴി​ഞ്ഞാ​ഴ്ച മു​ത​ൽ ജ​യ​പ്ര​കാ​ശ​ൻ മ​ണ്ണെ​ടു​പ്പ് തു​ട​ങ്ങി. തൃ​ശൂ​രി​ൽ ഓ​ട്ടു​ക​ന്പ​നി​യി​ലേ​ക്ക് മ​ണ്ണു​കൊ​ണ്ടു പോ​വു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ക​ർ​ഷ​ക​ർ ത​ട​ഞ്ഞ​ത്. ഇ​തേ​തു​ട​ർ​ന്ന് ലേ​ല​മെ​ടു​ത്ത​യാ​ൾ താ​ത്കാ​ലി​ക​മാ​യി മ​ണ്ണെ​ടു​ക്കു​ന്ന​തു നി​ർ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ജ​യ​പ്ര​കാ​ശ​നും ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളു​മാ​യി ഇ​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ന​ട​ത്തി. ഇ​ന്നു​രാ​വി​ലെ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച​ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു.

മ​ണ്ണെ​ടു​ക്കു​ന്ന കു​ള​ത്തി​നു സ​മീ​പ​ത്തെ ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​ന് സൗ​ജ​ന്യ​മാ​യി മ​ണ്ണ് ന​ല്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി മ​ണ്ണു​ലേ​ല​ത്തി​ന് എ​ടു​ത്ത​യാ​ൾ സൗ​ജ​ന്യ​മാ​യി മ​ണ്ണും മ​ണ​ലും ന​ല്കി​ല്ലെ​ന്ന് അ​റി​യി​ച്ച​താ​ണ് ക​ർ​ഷ​ക​രെ പ്ര​കോ​പി​ത​രാ​ക്കി​യ​തും വാ​ഹ​നം ത​ട​യു​ന്ന​തി​ലേ​ക്കു ന​യി​ച്ച​ത്.