അസീസി സ്നേഹാലയത്തിൽ എ​യ്ഡ്സ് ദിനാചരണം
Wednesday, December 2, 2020 12:29 AM IST
കോ​യ​ന്പ​ത്തൂ​ർ: ടി.​എം.​റൊ​ട്ടി കൗ​ണ്ട​ന്നൂ​രി​ൽ എ​യ്ഡ്സ് രോ​ഗി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​സീസി സ്നേ​ഹാ​ല​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് കെ​യ​ർ സ​പ്പോ​ർ​ട്ട് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക എ​യ്ഡ്സ് ഡേ ​സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​അ​സി​സി സ്നേ​ഹാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ.​എ​ഫ്.​എം.​പ്രൊ​വി​ൻ​ഷ്യ​ൽ ഫാ.​ബോ​ണാ​വെ​ൻ​ച്വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ല്ല റം​ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി.​അ​ൻ​പ​ര​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ന്തി ആ​ശ്ര​മം പ്ര​സി​ഡ​ന്‍റ് ഡോ.​കേ​സേ വി​നോ അ​റം സ​ന്ദേ​ശം ന​ൽ​കി.
എ​യ്ഡ്സ് ബാ​ധി​ത​ർ​ക്ക് ന​ൽ​കി​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും മാ​നി​ച്ച് ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡ് ന​ല്ല​റം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ൻ​പ​ര​സ​ന് ന​ൽ​കി ആ​ദ​രി​ച്ചു. ആ​ർ.​എ​ഫ്. 105 ബ​റ്റാ​ലി​യ​ൻ വെ​ള്ള​ല്ലൂ​ർ, ടി.​എ​ൻ മെ​ഡി​ക്ക​ൽ സി.​ഒ.​വൈ., എ​ൻ​സി.​സി. പോ​ത്ത​ന്നൂ​ർ റെ​യി​ൽ​വേ,കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് എ.​ആ​ർ.​ടി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ചാ​വ​ടി എ​സ്.​ഐ.​ആ​ന്‍റ് ടീം, ​പി​ച്ച​ന്നൂ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, റൊ​ട്ടി കൗ​ണ്ട​ന്നൂ​ർ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക, ശാ​ന്തി ആ​ശ്ര​മം ത​ങ്ക​ക്കി​ളി, എ​ന്നി​വ​രെ​യും അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും ന​ട​ന്നു.