വനപാലകർ വീ​ട്ടി​മ​രം മു​റി​ക്കാ​നെ​ത്തി​; നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Wednesday, December 2, 2020 12:32 AM IST
അ​ഗ​ളി:​ചി​റ്റൂ​രി​ൽ ക​ഴി​ഞ്ഞ മ​ഴ​ക്കെ​ടു​തി​യി​ൽ ക​ട​പു​ഴ​കി വീ​ണ വീ​ട്ടി​മ​രം മു​റി​ച്ചു കൊ​ണ്ടു​പോ​കാ​ൻ വ​ന​പാ​ല​ക​ർ ന​ട​ത്തി​യ ശ്ര​മം നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ത​ട​ഞ്ഞു.​ചി​റ്റൂ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖ മ​ന്ദി​ര​ത്തി​ന് സ​മീ​പം 1287 സ​ർ​വേ ന​ന്പ​റി​ൽ പെ​ട്ട പ​ട്ടി​ക വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​യാ​ളു​ടെ വീ​ട്ടി​മ​ര​മാ​ണ് വ​ന​പാ​ല​ക​ർ ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ ഏ​താ​നും പേ​ർ ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി മ​രം മു​റി​ച്ച് ചെ​ത്തി​യു​രു​ട്ടാ​ൻ ശ്രെ​മി​ച്ചു. ഇ​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യി എ​തി​ർ​ത്ത​തോ​ടെ നെ​ല്ലി​പ്പ​തി ഒൗ​ട്ട്പോ​സ്റ്റി​ൽ നി​ന്നും വ​ന​പാ​ല​ക​രെ​ത്തി.
ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ അ​ഗ​ളി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ഉ​ദ​യ​ൻ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. മ​ര​ത്തി​ന്‍റെ ഉ​ട​മ സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി.
സ​ർ​വേ ന​ട​ത്തി ക്ലി​പ്ത​ത വ​രു​ത്താ​തെ മ​രം മു​റി​ച്ച് കൊ​ണ്ട് പോ​കി​ല്ലെ​ന്ന് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം റേ​ഞ്ച് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
വ​ന​പാ​ല​ക​ർ കൃ​ഷി ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത​മാ​യ ജ​ണ്ട നി​ർ​മാ​ണം ന​ട​ത്തു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ദ്രോ​ഹ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പെ​ട്ടു. അ​ഞ്ചും പ​ത്തും സെ​ന്‍റ് സ്ഥ​ലം രേ​ഖ​ക​ളോ​ടെ കൈ​വ​ശ​മു​ള്ള ക​ർ​ഷ​ക​ർ​ക്ക് നി​കു​തി​യ​ട​ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. ചു​റ്റു​പാ​ടും നി​കു​തി​യ​ട​ക്കു​ന്പോ​ൾ ന​ടു​ക്കു​ള്ള അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്തി​ന് വ​രെ നി​കു​തി സ്വീ​ക​രി​ക്കാ​തെ വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ ഉ​പ​ദ്ര​വ​വും തു​ട​രു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.​മു​റി​ച്ചി​ട്ട വീ​ട്ടി​മ​ര ക​ഷ​ണ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം വ്യ​ക്ത​ത വ​രു​ത്താ​തെ കൊ​ണ്ടു​പോ​കി​ല്ലെ​ന്ന വ​ന​പാ​ല​കരു​ടെ ഉ​റ​പ്പിന്മേൽ ഇ​രു​വി​ഭാ​ഗ​വും പി​രി​ഞ്ഞു​പോ​യി.