x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ ​ക​ട​പ്പാ​ട് വാ​ക്കു​ക​ളി​ൽ ഒ​തു​ക്കാ​നാ​കി​ല്ല, ടൊ​വീ​നോ​യോ​ട് എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും തീ​രി​ല്ല: കു​റി​പ്പു​മാ​യി സൂ​ര്യ‌  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 16, 2026 08:52 AM IST | Updated: November 16, 2026 08:52 AM IST

ടൊവീനോ, സൂര്യ

സീ​ൻ ചി​ത്ര​ത്തി​ൽ അ​തി​ഥി താ​ര​മാ​യി എ​ത്തി​യ ടൊ​വീ​നോ തോ​മ​സി​നു ന​ന്ദി പ​റ​ഞ്ഞ് സൂ​ര്യ. ടൊ​വി​നോ ഇ​തി​ന്‍റെ ഭാ​ഗ​മാ​യ​ത് ഒ​രു​പാ​ട് ഗു​ണം ചെ​യ്തെ​ന്നും ആ ​ക​ട​പ്പാ​ട് വാ​ക്കു​ക​ളി​ൽ ഒ​തു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും സൂ​ര്യ പ​റ​യു​ന്നു.

‘‘പ്രി​യ​പ്പെ​ട്ട ടൊ​വീ​നോ, ഞ​ങ്ങ​ളു​ടെ ‘വി​ക്ട​ർ’ ആ​യി മാ​റി​യ​തി​ന് നി​ന​ക്ക് എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും മ​തി​യാ​വി​ല്ല. അ​ത്ര​യേ​റെ സ്നേ​ഹ​ത്തോ​ടും വ​ലി​യ മ​ന​സോ​ടും കൂ​ടി​യാ​ണ് നീ ​ഈ പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യ​ത്; അ​ത് എ​നി​ക്ക് എ​ത്ര​മാ​ത്രം വി​ല​പ്പെ​ട്ട​താ​ണെ​ന്ന് വാ​ക്കു​ക​ളി​ൽ ഒ​തു​ക്കാ​ൻ ക​ഴി​യി​ല്ല.

കൂ​ടാ​തെ, മ​ല​യാ​ള സി​നി​മാ ലോ​ക​ത്തു​നി​ന്ന് ‘സീ​നി’​ൽ ഞ​ങ്ങ​ളോ​ടൊ​പ്പം അ​ണി​നി​ര​ന്ന എ​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹ​താ​ര​ങ്ങ​ൾ​ക്കും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ർ​ഗ്ഗ​പ്ര​തി​ഭ​ക​ൾ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി. മ​ല​യാ​ള സി​നി​മ​യ്ക്കു​ള്ള ഞ​ങ്ങ​ളു​ടെ ഒ​രു കൊ​ച്ചു പ്ര​ണ​യ​ലേ​ഖ​ന​മാ​ണി​ത്.’’–​സൂ​ര്യ​യു​ടെ വാ​ക്കു​ക​ൾ.

വി​ക്ട​ർ എ​ന്ന സൈ​ക്കോ കി​ല്ല​റി​ന്‍റെ​വേ​ഷ​ത്തി​ലാ​ണ് ടൊ​വീ​നോ ചി​ത്ര​ത്തി​ൽ എ​ത്തി​യ​ത്. സി​നി​മ​യി​ലെ വി​ക്ട​റി​ന്‍റെ ക്യാ​ര​ക്ട​ർ വെ​ളി​പ്പെ​ടു​ത്തു​ന്ന ടീ​സ​റും സൂ​ര്യ പ​ങ്കു​വ​ച്ചു.
 
‘ആ​വേ​ശ’​ത്തി​നു ശേ​ഷം ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ൽ ന​സ്‍​ലി​ൻ, ന​സ്രി​യ, ലാ​ൽ തു​ട​ങ്ങി നി​ര​വ​ധി മ​ല​യാ​ളി​ക​ളാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. അ​ഭി​നേ​താ​ക്ക​ളെ കൂ​ടാ​തെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രി​ലും ഭൂ​രി​ഭാ​ഗം മ​ല​യാ​ളി​ക​ളാ​യി​രു​ന്നു. 

Tags : ActorSuriya Suriya Tovino thomas tovino scenemovie jithu madhavan

Recent News

Corehub Up