നടി അഹാന കൃഷ്ണ പങ്കുവച്ചൊരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ കൗതുകമുണർത്തുന്ന ഒന്നായിരുന്നു. തന്റെ പുതിയ മ്യൂസിക് വീഡിയോയുടെ അനൗൺസ്മെന്റാണ് താരം നടത്തിയതെങ്കിലും അതിന്റെ പോസ്റ്ററാണ് ആളുകളുടെ കണ്ണിലുടക്കിയത്.
വിവാഹക്ഷണക്കത്ത് പോലുള്ള ഒരു പോസ്റ്ററായാതിനാൽ ഒറ്റനോട്ടത്തിൽ കരുതിയത് കല്യാണക്കത്താണെന്ന് ആരാധകർ കുറിച്ചു. അഹാനയും അടുത്ത സുഹൃത്തുമായ നിമിഷ് രവിയുടെയും പേരുകൾ വന്നതാണ് ഈ ചിന്ത ഉയർന്നതിന് കാരണം.
അഹാന തന്നെയാണ് മ്യൂസിക് വിഡിയോ സംവിധാനം ചെയ്യുന്നതും വരികൾ കുറിക്കുന്നതും. നിമിഷ് രവിയാണ് ഛായാഗ്രഹണം ഒരുക്കുന്നത്. ജെ കെ എന്നറിയപ്പെടുന്ന ജയ് ഉണ്ണിത്താൻ ആണ് സംഗീതമൊരുക്കുന്നത്.
ഏപ്രിൽ 24 ന് വൈകുന്നേരം നാല് മണിക്ക് മ്യൂസിക് വിഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവരും. നിമിഷ് രവിക്കും ജെകെയ്ക്കുമൊപ്പം തന്റെ സ്പെഷ്യലായ ചിലരുമുണ്ടെന്നാണ് അഹാന പോസ്റ്റിനൊപ്പം കുറിച്ചിരിക്കുന്നത്.
നേരത്തെ തോന്നൽ എന്നൊരു മ്യൂസിക് വിഡിയോയും അഹാന ചെയ്തിരുന്നു. മികച്ച അഭിപ്രായമാണ് തോന്നലിന് ലഭിച്ചത്.
Tags : Ahaana krishna Nimish Ravi musical video