ചിത്രത്തിന്റെ പോസ്റ്റർ
എസ്ആർ ക്രിയേഷൻസിന്റെ ബാനറിൽ സുരേന്ദ്രൻ പയ്യാനക്കൽ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന"ഹെഡ്മിസ്ട്രസ് സുമംഗലദേവി"എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കോഴിക്കോട് കൈരളി ശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തിൽ വെച്ച് നടൻ ഉണ്ണിരാജ പ്രകാശനം ചെയ്തു.
നിജബുദീൻ റാവുത്തർ, പി.എച്ച്. താഹ എന്നിവരാണ് ഈ ചിത്രത്തിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. മലയാളത്തിലെ ഒരു പ്രമുഖ താരം ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുന്നു.
ഉണ്ണി രാജ, നിർമ്മൽ പാലാഴി, വിനോദ് കോവൂർ, രമേശ് കാപ്പാട്, സുരേഷ് മഞ്ഞപ്പാലം, ഗംഗൻ വി. നായർ, റോയ് പുനലൂർ, റീന, കൃഷ്ണ, രത്നകല, നിധിഷ, ബീന തുടങ്ങിയവർക്കൊപ്പം മറ്റു പുതുമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം- അഷറഫ് പാലാഴി, ഗാനരചന-ഗിരീഷ് ആമ്പ്ര, സംഗീതം-കമൽനാഥ് പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ-രൂപേഷ് വെങ്ങളം, ചമയം-ഹക്കീം വയനാട്, വസ്ത്രാലങ്കാരം- രാജൻ തടായിൽ, കല-വിനയൻ വള്ളിക്കുന്ന്, സ്റ്റിൽസ്- കൃഷ്ണദാസ് വള യനാട്,പ്രമോഷൻ ആന്റ്പബ്ലിസിറ്റി- വിനോദ് പി വേങ്ങേരി, ഡിസൈൻ-ഷാജി പാലോളി.
അപ്പർ പ്രൈമറി സ്കൂളിന്റെ പശ്ചാത്തലത്തിൽ ഉണ്ടാവുന്ന സംഭവങ്ങളും അതിനെ നേരിടേണ്ടിവരുന്ന ഒരു ഹെഡ്മിസ്ട്രസിന്റെ ജീവിതാനുഭവങ്ങളും രസകരമായി ചിത്രീകരിക്കുന്ന ഈ ചിത്രം ഡിസംബറിൽ കോഴിക്കോട് ആരംഭിക്കും. പി ആർ ഒ-എ.എസ്. ദിനേശ്.
Tags : Headmistress Sumangaladevi Headmistress Sumangaladevi movie malayalam unni raja title poster Malayalm Cinema malayalam cinema