x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​മ്മി പു​ര​സ്കാ​ര നി​ശ​യി​ൽ തി​ള​ങ്ങാ​ൻ വി​ജ​യ് സേ​തു​പ​തി; ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ന​ട​ൻ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 7, 2026 08:22 AM IST | Updated: November 7, 2026 08:23 AM IST

വി​ജ​യ് സേ​തു​പ​തി

ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന 54-ാമ​ത് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​മ്മി അ​വാ​ർ​ഡി​ൽ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കു​ന്ന അ​വ​താ​ര​ക​രി​ൽ ഒ​രാ​ളാ​യി ത​മി​ഴ് താ​രം വി​ജ​യ് സേ​തു​പ​തി. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​മ്മി അ​വാ​ർ​ഡ്‌​സ് വേ​ദി​യി​ൽ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ ന​ട​ൻ എ​ന്ന നേ​ട്ട​മാ​ണ് ഇ​തോ​ടെ വി​ജ​യ് സേ​തു​പ​തി സ്വ​ന്ത​മാ​ക്കു​ന്ന​ത്. ന​വം​ബ​ർ 23-നാ​ണ് പു​ര​സ്‌​കാ​ര​ദാ​ന ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്.

മു​ൻ​പ്, 2016-ൽ ​ലോ​സ് ആ​ഞ്ച​ല​സി​ൽ ന​ട​ന്ന പ്രൈം​ടൈം എ​മ്മി അ​വാ​ർ​ഡ്‌​സി​ൽ ടോം ​ഹി​ഡി​ൽ​സ്റ്റ​ണി​നൊ​പ്പം ന​ടി പ്രി​യ​ങ്ക ചോ​പ്ര അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചി​രു​ന്നു. കൂ​ടാ​തെ, 2024-ൽ ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​മ്മി അ​വാ​ർ​ഡ്‌​സി​ന്‍റെ അ​വ​താ​ര​ക​നാ​യ​ത് സ്റ്റാ​ൻ​ഡ്-​അ​പ്പ് കൊ​മേ​ഡി​യ​ൻ വീ​ർ ദാ​സ് ആ​യി​രു​ന്നു.

'ബ​ത്ത' എ​ന്ന ചി​ത്ര​മാ​ണ് വി​ജ​യ് സേ​തു​പ​തി​യു​ടേ​താ​യി ഒ​ടു​വി​ൽ തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. മ​ണി​ര​ത്‌​നം സം​വി​ധാ​നം ചെ​യ്യു​ന്ന 'ഇ​ഞ്ചി വെ​ള്ളം' എ​ന്ന പ്ര​ണ​യ ചി​ത്ര​മാ​ണ് ഇ​നി പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്. സാ​യ് പ​ല്ല​വി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

 

Tags : Vijay Sethupathi First Indian Actor International Emmy Emmy Sethupathi Indian Actor

Recent News

Corehub Up