x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​കു​ടം ടീ​സ​ർ: മൂ​ന്ന് വേ​ഷ​ങ്ങ​ളി​ൽ വി​ശാ​ൽ; ചി​ത്രം ജൂ​ലൈ​യി​ൽ തി​യ​റ്റ​റു​ക​ളി​ൽ


Published: June 12, 2026 12:36 PM IST | Updated: June 12, 2026 12:39 PM IST

വി​ശാ​ൽ നാ​യ​ക​നാ​കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം 'മ​കു​ടം​'ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. പ്രേ​ക്ഷ​ക​രെ ആ​കാം​ക്ഷ​യു​ടെ നി​ർ​ത്തു​ന്ന ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും വി​ശാ​ലി​ന്‍റെ വ്യ​ത്യ​സ്ത വേ​ഷ​പ്പ​ക​ർ​ച്ച​ക​ളു​മാ​ണ് ടീ​സ​റി​ൽ കാ​ണു​ന്ന​ത്.

നേ​ര​ത്തെ​പു​റ​ത്തു​വി​ട്ട, തു​റ​മു​ഖ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശാ​ൽ തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന ടൈ​റ്റി​ൽ ടീ​സ​ർ നി​ര​വ​ധി കാ​ഴ്ച​ക്കാ​രെ ആ​ക​ർ​ഷി​ച്ച് മു​ന്നേ​റി​യി​രു​ന്നു. അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് വി​ശാ​ൽ പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ തി​രി​ച്ചു വ​ര​വ് ന​ട​ത്തു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഫ​സ്റ്റ് ലു​ക്കും ടൈ​റ്റി​ൽ ടീ​സ​റും.

ഒ​രു കോ​ർ​പ്പ​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ യു​വാ​വ്, അ​തേ പ്രാ​യ​ത്തി​ലു​ള്ള ഗ്യാ​ങ്സ്റ്റ​ർ, ഒ​രു നി​മ​ഷം കൊ​ണ്ട് ചോ​ര​പ്പു​ഴ ഒ​ഴു​ക്കാ​ൻ മ​ടി​യി​ല്ലാ​ത്ത പ്രാ​യം ചെ​ന്ന കൊ​ല​യാ​ളി എ​ന്നി​ങ്ങ​നെ ഒ​ന്നി​ല​ധി​കം വേ​ഷ​ങ്ങ​ളി​ലാ​ണ് വി​ശാ​ൽ ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. അ​ഞ്ജ​ലി​യും ദു​ഷാ​ര വി​ജ​യ​നു​മാ​ണ് നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന​ത്. ടീ​സ​റി​ൽ അ​ഞ്ജ​ലി​യു​ടെ ലു​ക്ക് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. വാ​യി​ൽ അ​രി​വാ​ളും മു​ഖ​ത്ത് ചോ​ര​പ്പാ​ടു​ക​ളു​മാ​യി നി​ൽ​ക്കു​ന്ന അ​ഞ്ജ​ലി​യു​ടെ പ്ര​ക​ട​നം ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്നു.

വി​ശാ​ലി​ന്‍റെ പ​വ​ർ പാ​ക്ക്ഡ് ആ​ക്ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യി​രി​ക്കും 'മ​കു​ടം' എ​ന്നാ​ണ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തെ​ന്നി​ന്ത്യ​യി​ലെ മു​ൻ നി​ര നി​ർ​മാ​ണ ക​മ്പ​നി​യാ​യ ആ​ർ.​ബി. ചൗ​ധ​രി​യു​ടെ സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന 99-മ​ത്തെ സി​നി​മ​യാ​ണി​ത്. വി​ശാ​ൽ നാ​യ​ക​നാ​വു​ന്ന 35-മ​ത്തെ സി​നി​മ​യും. ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും വി​ശാ​ൽ ത​ന്നെ​യാ​ണ്.

ഓ​ഗ​സ്റ്റ് ഒ​ന്നാം തീ​യ​തി മു​ത​ൽ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ ചി​ത്രം വ​രു​ന്ന ജൂ​ലൈ മാ​സ​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ത​മി​ഴി​ന് പു​റ​മെ തെ​ലു​ങ്കി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യും.

Tags : Makudam Teaser Vishal

Recent News

Corehub Up