x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​ര​ത്നത്തിന്‍റെ 'ഇ​ഞ്ചി​വെ​ള്ള'ത്തിൽ നാ​യി​ക​യാ​യി സാ​യ് പ​ല്ല​വി, ഒ​പ്പം വി​ജ​യ് സേ​തു​പ​തി​യും

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 9, 2026 08:38 AM IST | Updated: September 9, 2026 09:18 AM IST

ചിത്രത്തിന്‍റെ പോസ്റ്റർ

വി​ജ​യ് സേ​തു​പ​തി, സാ​യ് പ​ല്ല​വി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ​യാ​ണ് ‘ഇ​ഞ്ചി​വെ​ള്ളം’. എ. ​ആ​ർ. റ​ഹ്മാ​ൻ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം ഒ​രു റൊ​മാ​ന്‍റി​ക് എ​ന്‍റ​ർ​ടെ​യ്ന​ര്‍ ആ​ണെ​ന്നാ​ണ് സൂ​ച​ന. കൊ​ൽ​ക്ക​ത്ത​യാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ.

ലൈ​ക പ്രൊ​ഡ​ക്‌​ഷ​ൻ​സും മ​ദ്രാ​സ് ടാ​ക്കീ​സും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. ആ​വി​ക് മു​ഖോ​പ​ദ​യാ​യ് ആ​ണ് ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റി​ങ് ശ്രീ​ക​ർ പ്ര​സാ​ദ്. 

2018ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ക്ഷ​ൻ ക്രൈം ​ത്രി​ല്ല​ർ ചി​ത്ര​മാ​യ 'ചെ​ക്ക ചി​വ​ന്ത വാ​നം' എ​ന്ന ചി​ത്ര​ത്തി​ലാ​ണ് സേ​തു​പ​തി​യും മ​ണി​ര​ത്ന​വും അ​വ​സാ​ന​മാ​യി ഒ​ന്നി​ച്ച​ത്. ഇ​ത് ആ​ദ്യ​മാ​യാ​ണ് സാ​യി പ​ല്ല​വി, മ​ണി​ര​ത്നം ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്.

ക​മ​ൽ​ഹാ​സ​ൻ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ‘ത​ഗ് ലൈ​ഫ്’ (2025) ആ​യി​രു​ന്നു മ​ണി​ര​ത്ന​ത്തി​ന്‍റെ അ​വ​സാ​ന പ്രോ​ജ​ക്റ്റ്. സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ വ​ൻ പ​രാ​ജ​യ​മാ​യി​രു​ന്നു.

Tags : Maniratnam Vijay Sethupathi Sai Pallavi 'Inji Vellam

Recent News

Corehub Up