x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൃ​ഥ്വി​രാ​ജ് - വൈ​ശാ​ഖ് ചി​ത്രം ഖ​ലീ​ഫ​യ്ക്ക് പാ​ക്ക​പ്പ്  


Published: June 25, 2026 09:24 AM IST | Updated: June 25, 2026 09:25 AM IST

പൃ​ഥ്വി​രാ​ജ്- വൈ​ശാ​ഖ്- ജി​നു എ​ബ്ര​ഹാം കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഖ​ലീ​ഫ​യ്ക്കു പാ​ക്ക​പ്പ്. ദു​ബാ​യി​ൽ വ​ച്ചാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​വ​സാ​ന​മാ​യ​ത്.

സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തി​ന്‍റെ പ​ശ്‌​ചാ​ത്ത​ല​ത്തി​ൽ വ​ലി​യ കാ​ൻ​വാ​സി​ൽ ക​ഥ​പ​റ​യു​ന്ന ഒ​രു ബി​ഗ് ബ​ഡ്ജ​റ്റ് എ​ന്‍റ​ർ​റ്റൈ​നെ​ർ ആ​ണ് ഖ​ലീ​ഫ. മാ​സ് സ്റ്റൈ​ലി​ഷ് ആ​ക്ഷ​ൻ ത്രി​ല്ല​റാ​യി ഒ​രു​ക്കു​ന്ന ചി​ത്രം ത്ര​സി​പ്പി​ക്കു​ന്ന ചേ​സ് രം​ഗ​ങ്ങ​ൾ കൊ​ണ്ടും ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ കൊ​ണ്ടും സ​മ്പ​ന്ന​മാ​കും. പ്ര​തി​കാ​രം സു​വ​ർ​ണ ലി​പി​ക​ളാ​ൽ എ​ഴു​ത​പ്പെ​ടും എ​ന്നാ​ണ് സി​നി​മ​യു​ടെ ടാ​ഗ്‌​ലൈ​ൻ.

പോ​ക്കി​രി രാ​ജ​യ്ക്കു ശേ​ഷം വൈ​ശാ​ഖും പൃ​ഥ്വി​രാ​ജും ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് ആ​ദ്യ വാ​രം ല​ണ്ട​നി​ൽ ആ​ണ് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. ദു​ബാ​യി, ഇ​ന്ത്യ, നേ​പ്പാ​ൾ എ​ന്നി​വ​യാ​ണ് ചി​ത്ര​ത്തി​ന്റെ മ​റ്റ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.

ആ​ദം ജോ​ൺ, ല​ണ്ട​ൻ ബ്രി​ഡ്ജ്, മാ​സ്റ്റേ​ഴ്സ്, ക​ടു​വ എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം ജി​നു എ​ബ്ര​ഹാം - പൃ​ഥ്വി​രാ​ജ് ടീം ​ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ചി​ത്രം 2026 ഓ​ണം റി​ലീ​സാ​യാ​ണ് ഖ​ലീ​ഫ​യു​ടെ ആ​ദ്യ ഭാ​ഗം എ​ത്തു​ക.

ഛായാ​ഗ്ര​ഹ​ണം ജോ​മോ​ൻ ടി. ​ജോ​ൺ, സം​ഗീ​തം ജേ​ക്സ് ബി​ജോ​യ്, എ​ഡി​റ്റി​ങ് ച​മ​ൻ ചാ​ക്കോ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ മോ​ഹ​ൻ​ദാ​സ്, ആ​ക്ഷ​ൻ യാ​നി​ക്ക് ബെ​ൻ, കോ-​ഡ​യ​റ​ക്ട​ർ സു​രേ​ഷ് ദി​വാ​ക​ർ, കോ​സ്റ്റ്യൂം​സ് മ​ഷ​ർ ഹം​സ, ക​ലാ​സം​വി​ധാ​നം വി​ശ്വ​നാ​ഥ് അ​ര​വി​ന്ദ്, മേ​ക്ക​പ്പ് അ​മ​ൽ ച​ന്ദ്ര​ൻ, സൗ​ണ്ട് ഡി​സൈ​ൻ സി​ങ്ക് സി​നി​മ, അ​ഡീ​ഷ​ണ​ൽ മ്യൂ​സി​ക് ജാ​ബി​ർ സു​ലൈം, ഫൈ​ന​ൽ മി​ക്സ് എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ റെ​നി ദി​വാ​ക​ർ, വി​നോ​ഷ് കൈ​മ​ൾ, ക​ള​റി​സ്റ്റ് ശ്രീ​ക്ക് വാ​ര്യ​ർ, പോ​സ്റ്റ​ർ ഡി​സൈ​ൻ എ​യ്സ്തെ​റ്റി​ക്ക് കു​ഞ്ഞ​മ്മ, ഡി​ഐ ക​ള​ർ പ്ലാ​ന​റ്റ്, വി​എ​ഫ്എ​ക്സ് പ്ര​ശാ​ന്ത് നാ​യ​ർ (3ഡി​എ​സ്), സ്റ്റി​ൽ​സ് സി​ന​റ്റ് സേ​വ്യ​ർ.

സി​നി​മ​യി​ൽ വി​ല്ല​നാ​യി ബോ​ളി​വു​ഡ് താ​രം നീ​ൽ നി​ഥി​ൻ മു​കേ​ഷ് എ​ത്തു​ന്നു. ന​ട​ന്റെ മോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം കൂ​ടി​യാ​ണി​ത്. പൃ​ഥ്വി​രാ​ജി​നൊ​പ്പം മോ​ഹ​ൻ​ലാ​ലും ‘ഖ​ലീ​ഫ’​യി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

മാ​മ്പ​റ​യ്ക്ക​ൽ അ​ഹ​മ്മ​ദ് അ​ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി അ​തി​ഥി വേ​ഷ​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി ഒ​രു​ക്കു​ന്ന ‘ഖ​ലീ​ഫ’​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ മാ​മ്പ​റ​യ്ക്ക​ൽ അ​ഹ​മ്മ​ദ് അ​ലി​യാ​യി മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തും.

Tags : Prithviraj Vaishakh Khalifa

Recent News

Corehub Up