x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ജൂലൈ 30 ന് പ്രദർശനത്തിനെത്തും

വെബ് ഡെസ്ക്
Published: July 26, 2026 04:13 PM IST | Updated: July 26, 2026 04:13 PM IST

'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ചിത്രത്തിൽ നിന്ന്

സ്‌പൈഡർമാൻ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ജൂലൈ 30 ന് പ്രദർശനത്തിനെത്തും. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ മൊഴി മാറ്റം നടത്തിയിട്ടുണ്ട്.

2ഡി, 3ഡി സ്ക്രീൻ എക്സ്, 4ഡിഎക്സ് 3ഡി, ഡോൾബി സിനിമ 3ഡി, ഐസ് 3ഡി, ഡോൾബി സിനിമ 2ഡി, എംഎക്സ് 4ഡി 3 ഡി, 3ഡി, പി (എക്സ്എൽ ), ബിഗ് പിക്സ് എന്നീ വലിയ ഫോർമാറ്റുകളിൽ പ്രേക്ഷകർക്ക് കാണാനാകും.

'സ്‌പൈഡെർമാൻ : നോ വേ ഹോം ' ന് നാലു വർഷത്തിന് ശേഷമാണ് പരമ്പരയിലെ പുതിയ ഈ ചിത്രം റിലീസ് ആകുന്നത്. സ്‌പൈഡർമാനായ പീറ്റർ പാർക്കർ ഇന്ന് ഏകാന്തനായ വ്യക്തിയാണ്. പീറ്റർ പാർക്കറുടെ ഓർമ മാഞ്ഞു പോയ, ആ പേര് പോലും ഓർക്കാനാകാത്ത ന്യൂയോർക്ക് നഗരത്തിലെ കുറ്റകൃത്യങ്ങൾക്കെതിരേ സ്‌പൈഡർമാൻ പോരാടുന്നു.

ചിത്രത്തിൽ സ്‌പൈഡർമാനായി ടോം ഹോളണ്ടും, കാമുകിയായി സെൻഡായയും വീണ്ടുമെത്തുന്നു. ഹൾക്ക്, ഡെയർഡെവിൾ, പണിഷർ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന ക്രിസ് മെകന്ന, എറിക് സോമേഴ്‌സ്, ജസ്റ്റിൻ കുറിത്‌സ്കെസ് എന്നിവർ ചേർന്നാണ്.

Tags : SpiderMan BrandNewDay Hollywood Marvel Sony

Recent News

Corehub Up