x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ങ്ങ​ളി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഞാ​ൻ എ​ന്ന സി​നി​മാ​പ്ര​വ​ർ​ത്ത​ക​ൻ ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു; ഷാ​ജി​കു​മാ​റി​നെ ഓ​ർ​ത്ത് വൈ​ശാ​ഖ്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 11, 2026 08:22 AM IST | Updated: November 11, 2026 08:22 AM IST

പുലിമുരകൻ സെറ്റിൽ മോഹൻലാലും വൈശാഖും ഷാജിയും

ഛായാ​ഗ്രാ​ഹ​ക​ൻ ഷാ​ജി​കു​മാ​റി​നെ അ​നു​സ്മ​രി​ച്ച് സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖ്. ഷാ​ജി​കു​മാ​ർ എ​ന്ന ഛായാ​ഗ്രാ​ഹ​ക​ൻ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ വൈ​ശാ​ഖ് എ​ന്ന സി​നി​മാ​പ്ര​വ​ർ​ത്ത​ക​ൻ ഉ​ണ്ടാ​വി​ല്ലാ​യി​രു​ന്നു​വെ​ന്ന് വൈ​ശാ​ഖ് കു​റി​ച്ചു. ചേ​ട്ട​നെ​പ്പോ​ലൊ​രാ​ളു​ടെ വി​യോ​ഗം ത​രു​ന്ന വേ​ദ​ന പ​റ​ഞ്ഞ​റി​യി​ക്കാ​ൻ വാ​ക്കു​ക​ൾ മ​തി​യാ​വി​ല്ലെ​ന്നും വൈ​ശാ​ഖ് പ​റ​യു​ന്നു.

വൈ​ശാ​ഖി​ന്റെ  വാ​ക്കു​ക​ൾ: ‘ചേ​ട്ട​നെ​ക്കു​റി​ച്ച് ഇ​ങ്ങ​നെ കു​റി​ക്കേ​ണ്ടി വ​രു​മെ​ന്ന് ഇ​പ്പോ​ഴും എ​നി​ക്ക് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ചേ​ട്ട​നെ​പ്പോ​ലൊ​രാ​ളു​ടെ വി​യോ​ഗം ത​രു​ന്ന വേ​ദ​ന പ​റ​ഞ്ഞ​റി​യി​ക്കാ​ൻ വാ​ക്കു​ക​ൾ മ​തി​യാ​വി​ല്ല, അ​താ​ണ് സ​ത്യം. 

ചേ​ട്ട​നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് കാ​ണു​ന്ന ഈ ​ഞാ​നെ​ന്ന സി​നി​മാ​പ്ര​വ​ർ​ത്ത​ക​ൻ ഉ​ണ്ടാ​വി​ല്ലാ​യി​രു​ന്നു. എ​നി​ക്കൊ​പ്പം ഒ​ന്നി​ച്ച് ജോ​ലി ചെ​യ്ത ഒ​രാ​ൾ മാ​ത്ര​മാ​യി​രു​ന്നി​ല്ല ചേ​ട്ട​ൻ, അ​തി​ലു​മൊ​ക്കെ എ​ത്ര​യോ മു​ക​ളി​ലാ​യി​രു​ന്നു. എ​ന്റെ സ്വ​ന്തം സ​ഹോ​ദ​ര​ൻ, എ​ന്റെ ഏ​റ്റ​വും വ​ലി​യ ക​രു​ത്ത്, എ​ന്തി​നും എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന താ​ങ്ങ്... ചേ​ട്ട​ൻ എ​നി​ക്കാ​യി ചെ​യ്ത​തി​നൊ​ക്കെ​യും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഞാ​ൻ ക​ട​പ്പെ​ട്ടി​രി​ക്കും.

ഇ​ത്ര പെ​ട്ടെ​ന്ന് ചേ​ട്ട​നോ​ട് വി​ട പ​റ​യേ​ണ്ടി വ​രു​മെ​ന്ന് സ്വ​പ്ന​ത്തി​ൽ പോ​ലും ക​രു​തി​യി​രു​ന്നി​ല്ല. ഒ​ന്നി​ച്ചു ചെ​യ്‌​തു​തീ​ർ​ക്കാ​ൻ ന​മു​ക്കി​നി​യും എ​ത്ര​യോ സ്വ​പ്ന​ങ്ങ​ൾ ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു! 

ചേ​ട്ട​ൻ കൂ​ടെ​യി​ല്ലാ​ത്ത ഒ​രു സി​നി​മാ​യാ​ത്ര എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന് സ​ങ്ക​ൽ​പ്പി​ക്കാ​ൻ പോ​ലും സ​ത്യ​ത്തി​ൽ എ​നി​ക്ക​റി​യി​ല്ല. എ​ന്‍റെ ഉ​ള്ളി​ന്‍റെ​യു​ള്ളി​ൽ ആ ​അ​ഭാ​വം എ​ന്നും നീ​റു​ന്നൊ​രു ശൂ​ന്യ​ത​യാ​യി അ​വ​ശേ​ഷി​ക്കും. 

ഇ​നി ആ ​മു​ഖം കാ​ണാ​നോ ആ ​ശ​ബ്ദം കേ​ൾ​ക്കാ​നോ ക​ഴി​യി​ല്ലാ​യി​രി​ക്കാം, എ​ങ്കി​ലും ന​മ്മ​ളൊ​ന്നി​ച്ചു​ണ്ടാ​ക്കി​യ ഓ​രോ ഓ​ർ​മ്മ​ക​ളും ജീ​വി​താ​വ​സാ​നം വ​രെ എന്‍റെ കൂ​ടെ​ത്ത​ന്നെ​യു​ണ്ടാ​കും. 

എ​ന്‍റെ ജീ​വി​ത​ക​ഥ​യി​ൽ ഒ​രു ഭാ​ഗ​മാ​യി ചേ​ട്ട​ൻ എ​ന്നു​മു​ണ്ടാ​കും. ഇ​തൊ​രു വി​ട​പ​റ​ച്ചി​ല​ല്ല ചേ​ട്ടാ… എ​ന്‍റെ ഹൃ​ദ​യ​ത്തി​ൽ ചേ​ട്ട​ൻ എ​ന്നും ജീ​വി​ക്കും. വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​യി ചേ​ട്ട​നെ മി​സ് ചെ​യ്യു​ന്നു... ഷാ​ജി​ച്ചേ​ട്ടാ’.

വൈ​ശാ​ഖി​ന്‍റെ ആ​ദ്യ സി​നി​മ മു​ത​ൽ ഒ​പ്പ​മു​ണ്ട് കാ​മ​റാ​മാ​ൻ ഷാ​ജി​കു​മാ​ർ. ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റാ​യ ‘പു​ലി​മു​രു​ക​ന്’ കാ​മ​റ ച​ലി​പ്പി​ച്ച​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. പോ​ക്കി​രി രാ​ജ, സീ​നി​യേ​ഴ്സ്, മ​ല്ലു സിം​ഗ്, സൗ​ണ്ട് തോ​മ, ക​സി​ൻ​സ്, മ​ധു​ര​രാ​ജ, നൈ​റ്റ് ഡ്രൈ​വ് എ​ന്നി​വ​യാ​ണ് ഇ​വ​ർ ഒ​രു​മി​ച്ച മ​റ്റു ചി​ത്ര​ങ്ങ​ൾ.

Tags : ShajiKumar Vaisakh cinematographer mohanlal cinema

Recent News

Corehub Up