x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'കീ​ട​ങ്ങ​ളെ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ലാ​ൽ ഹി​റ്റ്'; സി​ജെ​പി​ക്ക് ബ​ദ​ലാ​യി ഡ​ൽ​ഹി​യി​ൽ പു​തി​യ സം​ഘ​ട​ന

ഓൺലൈൻ ഡെസ്ക്
Published: October 19, 2026 03:14 PM IST | Updated: October 19, 2026 03:16 PM IST

അയാൻ ഭട്നാഗർ, ലാൽ ഹിറ്റ് ജനതാ പാർട്ടി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് സി​ജെ​പി ഡ​ൽ​ഹി​യി​ലെ കൊ​ണാ​ട്ട് പ്ലേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കെ​തി​രെ ബ​ദ​ൽ നീ​ക്ക​വു​മാ​യി പു​തി​യ സം​ഘ​ട​ന. 'ലാ​ൽ ഹി​റ്റ് ജ​ന​താ പാ​ർ​ട്ടി'​എ​ന്ന പേ​രി​ൽ രൂ​പീ​ക​രി​ച്ച സം​ഘ​ട​ന​യു​ടെ ആ​ദ്യ അം​ഗ​ത്വ യോ​ഗം ഡ​ൽ​ഹി​യി​ലെ മാ​ള​വ്യ സ്മൃ​തി ഭ​വ​നി​ൽ ന​ട​ന്നു.

സി​ജെ​പി, കോ​ൺ​ഗ്ര​സ്, ഐ​സ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ്ര​ക്ഷോ​ഭ​ങ്ങ​ൾ രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച ലാ​ൽ ഹി​റ്റ് ജ​ന​താ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​യാ​ൻ ഭ​ട്നാ​ഗ​ർ ആ​രോ​പി​ച്ചു.

"ദ​സ​റ മു​ത​ൽ ദീ​പാ​വ​ലി വ​രെ​യു​ള്ള സ​മ​യം രാ​ജ്യ​ത്തെ വ്യാ​പാ​രി​ക​ൾ​ക്ക് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. കൊ​ണാ​ട്ട് പ്ലേ​സ് പോ​ലു​ള്ള വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​തി​ഷേ​ധ​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ​ക്ക് വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു. ഇ​ത് വ​ച്ചു​പൊ​റു​പ്പി​ക്കാ​നാ​കി​ല്ല," എ​ന്ന് അ​യാ​ൻ ഭ​ട്നാ​ഗ​ർ പ​റ​ഞ്ഞു.

പ്ര​ക്ഷോ​ഭം കാ​ര​ണം വ്യാ​പാ​രി​ക​ൾ​ക്ക് ഇ​തി​ന​കം 3,000 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നും ഇ​ത് 10,000 കോ​ടി​യോ​ളം ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ​വ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ടു​ന്ന​ത് ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ത​ക​ർ​ക്കാ​നാ​ണെ​ന്നും, 2023-ലെ ​നി​യ​മ​പ്ര​കാ​രം പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​മ്മീ​ഷ​ണ​റെ നി​യ​മി​ച്ച​തെ​ന്നും ഭ​ട്നാ​ഗ​ർ വ്യ​ക്ത​മാ​ക്കി.

സ​മ​ര​ക്കാ​ർ പൊ​ലി​സി​നോ​ടും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. രാ​ജ്യ​സ്നേ​ഹി​ക​ളാ​യ ചെ​റു​പ്പ​ക്കാ​ർ തെ​റ്റാ​യ വ​ഴി​യി​ൽ പോ​കാ​തെ ഒ​ന്നി​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ തെ​രു​വി​ലി​റ​ങ്ങ​ണ​മെ​ന്നും പു​തി​യ സം​ഘ​ട​ന ആ​ഹ്വാ​നം ചെ​യ്തു.

Tags : LalHitJanataParty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up