x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള ര​ണ്ടാം കേ​സും ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി ഡ​ൽ​ഹി പൊ​ലി​സ്

ഓൺലൈൻ ഡെസ്ക്
Published: October 21, 2026 01:39 PM IST | Updated: October 21, 2026 01:39 PM IST

സിജെപി നേതാവ് സൗരവ് ദാസ്

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ​മ​ന്ത​ർ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റാ​ങ്ക എ​ന്നി​വ​ർ​ക്കെ​തി​രെ​യെ​ടു​ത്ത ര​ണ്ടാ​മ​ത്തെ കേ​സും  ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. സി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള ര​ണ്ട് കേ​സു​ക​ളും ഇ​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ജ​ന്ത​ർ​മ​ന്ത​ർ പ്ര​ദേ​ശ​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദ്യ കേ​സ് തി​ങ്ക​ളാ​ഴ്ച​യും, ര​ണ്ടാ​മ​ത്തെ കേ​സ് ചൊ​വ്വാ​ഴ്ച​യു​മാ​ണ് കൈ​മാ​റി​യ​ത്. 

ഒ​ക്ടോ​ബ​ർ 13-നാ​ണ് സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റാ​ങ്ക, അ​ജി​ങ്ക്യ ഷി​ൻ​ഡെ എ​ന്നി​വ​രും മ​റ്റ് 11 സി​ജെ​പി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ജ​ന്ത​ർ മ​ന്ത​റി​ലെ നി​രോ​ധി​ത സ​മ​ര​വേ​ദി​യി​ലേ​ക്ക് ചാ​ടി​ക്ക​യ​റി​യ​ത്.  സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ലം വ​ഴി​യാ​യി​രു​ന്നു ഇ​വ​ർ സ​മ​ര​വേ​ദി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​ട​ന്ന​ത്.  

തു​ട​ർ​ന്ന് പൊ​ലി​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ര​ണ്ട് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. സ​മാ​ധാ​ന ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ക്ടോ​ബ​ർ 14-ന് ​സ്പെ​ഷ്യ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് ഇ​വ​രെ അ​ഞ്ച് ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ഇ​വ​രു​ടെ ക​സ്റ്റ​ഡി ര​ണ്ടു ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി ന​ൽ​കി. 

Tags : delhipolice Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up