സദറുൽ അനാം, സാവരിയ ബസന്ത്
താഷ്കന്റ്: മെഡിക്കൽ വിദ്യാർഥിയായ ഹരിപ്പാട് സ്വദേശി സാവരിയ ബസന്ത് (21) മർദനമേറ്റു മരിച്ച കേസിൽ സഹപാഠിക്ക് ഉസ്ബെക്കിസ്ഥാൻ കോടതി എട്ടര വർഷം തടവുശിക്ഷ വിധിച്ചു. മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൽ അനാമിനെയാണ് (22) ശിക്ഷിച്ചത്.
കഴിഞ്ഞ ജൂലൈയിലാണ് കൊലപാതകം നടന്നത്. ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ മെഡിസിൻ വിദ്യാർഥിനിയായിരുന്നു സാവരി. സഹപാഠി സദറുൽ അനാമും സാവരിയയും ഒരേ ഹോസ്റ്റലിലാണു താമസിച്ചിരുന്നത്.
ആദ്യ സെമസ്റ്റർ പരീക്ഷ കഴിഞ്ഞു നാട്ടിലെത്താനിരിക്കെയാണു സാവരിയയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സദറുൽ അനാമിന് അറസ്റ്റിലായത്.
Tags : Uzbekistan MalayaliStudent Malappuram PrisonSentence CrimeNews