x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ജീ​വ​ന​ത്തി​ന്‍റെ അ​ഞ്ച് പ​തി​റ്റാ​ണ്ട്; ഒ​ടു​വി​ൽ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് സി.​കെ. അ​ബി​ദ്

എൻആർഐ ഡെസ്ക്
Published: November 16, 2026 06:00 PM IST | Updated: November 16, 2026 06:00 PM IST

സി.​കെ. അ​ബി​ദ്

ദു​ബാ​യി: പ​തി​നാ​റാം വ​യ​സി​ൽ യു​എ​ഇ​യി​ലെ​ത്തി​യ മ​ല​യാ​ളി കൃ​ത്യം അ​ര​നൂ​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. 1976 ന​വം​ബ​ർ 10-ന് ​ദു​ബാ​യി​ലെ​ത്തി​യ സി.​കെ. അ​ബി​ദ് 50 വ​ർ​ഷ​ത്തി​നു​ശേ​ഷം 2026 ന​വം​ബ​ർ 10-നാ​ണ് പ്ര​വാ​സ​ജീ​വി​ത​ത്തോ​ട് വി​ട​പ​റ​ഞ്ഞ​ത്.

അ​മ്മാ​വ​ൻ അ​യ​ച്ച വി​സ​യു​മാ​യാ​ണ് അ​ബി​ദ് യു​എ​ഇ​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. ര​ണ്ടോ മൂ​ന്നോ വ​ർ​ഷം ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്ത് പ​ണ​മു​ണ്ടാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക എ​ന്ന​താ​യി​രു​ന്നു ആ​ദ്യ​കാ​ല​ത്തെ ആ​ഗ്ര​ഹം. എ​ന്നാ​ൽ പ്ര​വാ​സ​ജീ​വി​തം അ​ര​നൂ​റ്റാ​ണ്ടോ​ളം നീ​ണ്ടു.

താ​ൻ എ​ത്തു​ന്ന വി​വ​രം അ​റി​യി​ച്ച് അ​മ്മാ​വ​ന് ടെ​ല​ഗ്രാം അ​യ​ച്ചി​രു​ന്നെ​ങ്കി​ലും സ​ന്ദേ​ശം കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ച്ചി​ല്ല. ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​മ്മാ​വ​നെ കാ​ണാ​താ​യ​തോ​ടെ താ​ൻ ഏ​റെ പ​രി​ഭ്ര​മി​ച്ച​തും എല്ലാം സി.​കെ. അ​ബി​ദ് ഇ​ന്നും ഓ​ർ​ക്കു​ന്നു.

യു​എ​ഇ​യി​ലെ​ത്തി​യ​തി​ന്‍റെ പി​റ്റേ​ന്ന് ത​ന്നെ അ​ബി​ദ് ഷാ​ർ​ജ​യി​ലെ ഒ​രു തു​ണി​ക്ക​ട​യി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ആ​രം​ഭി​ച്ചു. 700 ദി​ർ​ഹ​മാ​യി​രു​ന്നു ആ​ദ്യ ശ​മ്പ​ളം. തു​ട​ർ​ന്ന് അ​ധ്വാ​ന​ത്തി​ന്‍റെ നാ​ളു​ക​ളാ​യി​രു​ന്നു.

പ​തി​യെ​പ്പ​തി​യെ അ​ബി​ദ് ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ലെ വീ​ടി​ന്‍റെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തും കു​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക​മാ​യി തു​ണ​യാ​യ​തും അ​ബി​ദി​ന്‍റെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ളാ​ണ്.

22-ാം വ​യ​സി​ൽ സ​ഹീ​റ​യെ വി​വാ​ഹം ക​ഴി​ച്ചു. ആ​ദ്യ മ​ക​ൾ ജ​നി​ച്ച വി​വ​രം അ​റി​ഞ്ഞ​ത് യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു. അ​ന്ന് താ​നു​ണ്ടാ​യി​രു​ന്ന ബു​റൈ​ദ ന​ഗ​ര​ത്തി​ന്‍റെ പേ​രാ​ണ് മ​ക​ൾ​ക്ക് ന​ൽ​കി​യ​തെ​ന്നും അ​ബി​ദ് ഓ​ർ​മി​ച്ചു.

1986-ൽ ​ഭാ​ര്യ​യും യു​എ​ഇ​യി​ലെ​ത്തി. 1988-ൽ ​ര​ണ്ടാ​മ​ത്തെ മ​ക​ൾ ഫ​ഹീ​മ ജ​നി​ച്ചു. പി​ന്നീ​ട് കു​ടും​ബ​വും യു​എ​ഇ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി. ഇ​പ്പോ​ൾ ര​ണ്ട് പെ​ൺ​മ​ക്ക​ളും വി​വാ​ഹി​ത​രാ​ണ്. ആ​റ് പേ​ര​ക്കു​ട്ടി​ക​ളു​മു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് 50 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന ദി​വ​സം ത​ന്നെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് അ​ബി​ദ് തീ​രു​മാ​നി​ച്ച​ത്. യു​എ​ഇ ന​ൽ​കി​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ​ക്കും അ​വ​സ​ര​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​ഞ്ഞാ​ണ് അ​ബി​ദ് മ​ട​ങ്ങു​ന്ന​ത്.

Tags : 50YearsInUAE CKAbidh MalayaliExpat UAE Dubai ExpatLife

Recent News

Corehub Up