ബോണി ബേസിൽ കുര്യൻ
ലിസ്ബൺ: പോർച്ചുഗലിൽ ഹീറ്റർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോതമംഗലം ചെങ്ങര മുത്തലത്തോട്ടത്തിൽ ബോണി ബേസിൽ കുര്യൻ (36) ആണ് മരിച്ചത്.
ശനിയാഴ്ചയായിരുന്നു അപകടം. ജോലി സംബന്ധമായി എത്തിയ സ്ഥലത്ത് രാത്രി താമസിച്ചിരുന്ന മുറിയിലെ ഹീറ്റർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
നാലുവർഷമായി ബോണി പോർച്ചുഗലിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Tags : HeaterExplosion Portugal Malayali TragicDeath Kothamangalam