x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹം​ഗ​റി​യി​ൽ രാ​ഷ്ട്രീ​യ ഭൂ​ക​മ്പം; മു​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബാ​ന്റെ സ​ഹോ​ദ​ര​ൻ മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ൽ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: November 11, 2026 06:27 AM IST | Updated: November 11, 2026 06:27 AM IST

പീ​റ്റ​ർ മാ​ഗ​ർ

ബു​ഡാ​പെ​സ്റ്റ്: ഹം​ഗ​റി മു​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബാ​ന്‍റെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ. മ​നു​ഷ്യ​ക്ക​ട​ത്ത് ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ആ​റ​ൺ ഓ​ർ​ബാ​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി പീ​റ്റ​ർ മാ​ഗ​റാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.

 പ്ര​ധാ​ന​മ​ന്ത്രി പീ​റ്റ​ർ മാ​ഗ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘കോ​ൺ​ട്രോ​ൾ’ എ​ന്ന വാ​ർ​ത്താ വെ​ബ്സൈ​റ്റാ​ണ് സം​ഭ​വം ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബു​ഡാ​പെ​സ്റ്റി​ലും മ​റ്റ് ര​ണ്ട് ന​ഗ​ര​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് അ​റ​സ്റ്റു​ക​ൾ ന​ട​ന്ന​തെ​ന്നാ​ണ് വി​വ​രം. പ്ര​തി​ക​ളു​ടെ വ​സ​തി​ക​ളി​ൽ പൊ​ലി​സ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക വ​ക്താ​വ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലെ​ന്ന് ഓ​ർ​ബാ​ൻ​സ​ഹോ​ദ​ര​ന്‍റെ അ​റ​സ്റ്റി​നെ​തി​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബാ​ൻ രം​ഗ​ത്തെ​ത്തി. ഇ​തൊ​രു രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണെ​ന്നും ത​ന്നെ ല​ക്ഷ്യ​മി​ട്ടു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ഹോ​ദ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. ‘ഞാ​നാ​ണ് യ​ഥാ​ർ​ഥ ല​ക്ഷ്യം, എ​ന്‍റെ സ​ഹോ​ദ​ര​ൻ വെ​റു​മൊ​രു ക​രു​വാ​ണ്’ എ​ന്നാ​യി​രു​ന്നു ഓ​ർ​ബാ​ന്റെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെര​ഞ്ഞെ​ടു​പ്പി​ൽ പീ​റ്റ​ർ മാ​ഗ​റി​ന്‍റെ യൂ​റോ​പ്യ​ൻ അ​നു​കൂ​ല ടി​സ പാ​ർ​ട്ടി വ​ൻ വി​ജ​യം നേ​ടി​യി​രു​ന്നു.

ഇ​തോ​ടെ 16 വ​ർ​ഷം അ​ധി​കാ​ര​ത്തി​ലി​രു​ന്ന വി​ക്ട​ർ ഓ​ർ​ബാ​ന് അ​ധി​കാ​രം ന​ഷ്ട​മാ​യ​ത്.​ പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ മു​ൻ ഓ​ർ​ബാ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ചും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തെ​ക്കു​റി​ച്ചും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് മേ​ധാ​വി ജോ​ർ​ജ് മാ​ടോ​ൽ​സി ഉ​ൾ​പ്പെ​ടെ മൂ​ന്ന് മു​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​തി​ന​കം അ​റ​സ്റ്റ് ചെ​യ്ത​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

Tags : Viktor Orbán arrested Deepika DeepikaNewspaper BreakingNews Political earthquake in Hungary

Recent News

Corehub Up