x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.സി. വി​ഷ്ണു​നാ​ഥി​ന് ഹീ​ത്രോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യു​ക്മ​യു​ടെ ഊ​ഷ്മ​ള സ്വീ​ക​ര​ണം

അലക്സ് വർഗീസ്
Published: November 5, 2026 12:49 AM IST | Updated: November 5, 2026 11:49 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ല​ണ്ട​ൻ: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബ്രി​ട്ട​നി​ലെ​ത്തി​യ കേ​ര​ള സാം​സ്കാ​രി​ക, സി​നി​മ, ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി  ​പി. സി. ​വി​ഷ്ണു​നാ​ഥി​ന് ല​ണ്ട​ൻ ഹീ​ത്രൂ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യു​ക്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.

യു​ക്മ ദേ​ശീ​യ പ്ര​സി​ഡന്‍റ്​ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, യു​ക്മ ല​ണ്ട​ൻ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ  ​എ​ബ്ര​ഹാം പൊ​ന്നും​പു​ര​യി​ടം, മ​ല​ബാ​ർ ഫു​ഡ്സ് ഡ​യ​റ​ക്ട​ർ ഷം​ജി​ത്ത് എ​ർ​ത്താ​ലി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മ​ന്ത്രി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ച​ത്.

ല​ണ്ട​നി​ൽ ന​വം​ബ​ർ 3, 4, 5 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ടൂ​റി​സം പ്ര​ദ​ർ​ശ​ന​മാ​യ വേ​ൾ​ഡ് ട്രാ​വ​ൽ മാ​ർ​ക്ക​റ്റ് (WTM London 2026)-ൽ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് മ​ന്ത്രി ബ്രി​ട്ട​നി​ലെ​ത്തി​യ​ത്.

ലോ​ക ടൂ​റി​സം മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ടൂ​റി​സം പ്ര​തി​നി​ധി​ക​ൾ, ട്രാ​വ​ൽ വ്യ​വ​സാ​യ രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന വേ​ൾ​ഡ് ട്രാ​വ​ൽ മാ​ർ​ക്ക​റ്റ്, അ​ന്താ​രാ​ഷ്ട്ര ടൂ​റി​സം മേ​ഖ​ല​യി​ലെ ശ്ര​ദ്ധേ​യ​മാ​യ വേ​ദി​ക​ളി​ലൊ​ന്നാ​ണ്.

വേ​ൾ​ഡ് ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ലെ പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം ന​വം​ബ​ർ 7 ശ​നി​യാ​ഴ്ച, ഗ്ലോ​സ്റ്റ​ർ​ഷെ​യ​റി​ലെ ചെ​ൽ​ട്ടൽഹാ​മി​ൽ ന​ട​ക്കു​ന്ന പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ക​യും ക​ലാ​മേ​ള​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്യും.​

ചെ​ൽ​ട്ടൺ​ഹാ​മി​ലെ ക്ലീ​വ് സ്കൂ​ളി​ൽ, പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ക്കു​ന്ന സ​ലിം​കു​മാ​ർ ന​ഗ​റി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ ക​ലാ​മേ​ള അ​ര​ങ്ങേ​റു​ന്ന​ത്. യു​ക്മ സൗ​ത്ത് വെ​സ്റ്റ് റീ​ജണിന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ക​ലാ​മേ​ള​യി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കും.

ഇം​ഗ്ല​ണ്ട്, വെ​യി​ൽ​സ്, സ്കോ​ട്ട്ല​ൻ​ഡ്, നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​റ്റി അ​റു​പ​തി​ലേ​റെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ക്മ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ക​ലാ​മേ​ള, ആ​ഗോ​ള പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​ലാ​സാം​സ്കാ​രി​ക ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണ്.

കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ലാ​രൂ​പ​ങ്ങ​ളും ഭാ​ഷ​യും സം​സ്കാ​ര​വും പ്ര​വാ​സ​ലോ​ക​ത്തെ പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ കേ​ര​ള സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യം ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു.

ബ്രി​ട്ട​നി​ലെ​ത്തി​യ മ​ന്ത്രി​യെ നേ​രി​ട്ട് സ്വീ​ക​രി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ലേ​ക്ക് മ​ന്ത്രി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക​ലാ​പ്ര​തി​ഭ​യും ഒ​രേ വേ​ദി​യി​ൽ സം​ഗ​മി​ക്കു​ന്ന ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് യു​ക്മ ദേ​ശീ​യ നേ​തൃ​ത്വം അ​റി​യി​ച്ചു.

ന​വം​ബ​ർ ഏഴിന് ​ചെ​ൽട്ടൺ​ഹാ​മി​ലെ സ​ലിം​കു​മാ​ർ ന​ഗ​റി​ൽ ന​ട​ക്കു​ന്ന പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ലേ​ക്ക് യു​കെ​യി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും ക​ലാ​പ്രേ​മി​ക​ളെ​യും യു​ക്മ ദേ​ശീ​യ സ​മി​തി സ്വാ​ഗ​തം ചെ​യ്യു​ന്നു.

Tags : P. C. Vishnunath Deepika DeepikaNewspaper BreakingNews NewsUpdate Warm welcome for Minister P. C. Vishnunath

Recent News

Corehub Up