പാരീസ്: ഫിഫ്പ്രൊ (ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് പ്രഫഷണല്‍ ഫുട്ബോളേഴ്സ്) പുരുഷ ലോക ഇലവനില്‍ ഇടംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് എന്ന ചരിത്രം കുറിച്ച് എഫ്സി ബാഴ്സലോണയുടെ സ്പാനിഷ് കൗമാരക്കാരന് ലാമിന് യമാല്‍.
2024 ജൂലൈ 15 മുതല്‍ 2025 ഓഗസ്റ്റ് മൂന്നുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള മികച്ച 11 അംഗ ടീമിലാണ് 18കാരനായ യമാല്‍ ഇടംനേടിയത്.
ജിയാന്‍ലൂയിജി ഡോണറുമയാണ് ഗോള്‍ കീപ്പര്‍. വിര്‍ജില്‍ വാന്‍ഡിക്, അച്രാഫ് ഹക്കിമി, നൂനൊ മെന്‍ഡെസ്, ജൂഡ് ബെല്ലിങ്ഗം, കോള്‍ പാമര്‍, പെദ്രി, വിറ്റിഞ്ഞ, ഉസ്മാന് ഡെംബെലെ, കിലിയന്‍ എംബപ്പെ എന്നിവരാണ് ലോക ഇലവനില്‍ ഇടംനേടിയ മറ്റു താരങ്ങള്‍. ലോകത്താകമാനമായി 20,000 ഫുട്ബോള്‍ താരങ്ങള്‍ വോട്ടെടുപ്പിലൂടെയാണ് മികച്ച 11 അംഗ സംഘത്തെ കണ്ടെത്തുന്നത്.
Tags : Yamal Lamin yamal