THE TEMPLE SECTION IN MARK
THE TEMPLE SECTION IN MARK
An Introduction to the
Passion Narrative
John Kallikuzhuppil, CMI
Page 411, Price: 400
Dharamaram Publications, Bengaluru
Phone: 080 41116137, 9538909803

ജറുസലേം ദേവാലയവുമായും യേശുവിന്‍റെ പീഡാനുഭവവുമായും ബന്ധപ്പെട്ട് മർക്കോസിന്‍റെ സുവിശേഷം 11, 12 അധ്യായങ്ങളെ പഠനവിധേയമാ ക്കുന്ന പുസ്തകം. ഡോക്ടറേറ്റ് പഠനത്തിന്‍റെ ഭാഗമായി സമർപ്പിച്ച തീസീസിന്‍റെ വിഷയമായതിൽ അത്യന്തം ഗൗരവത്തോടെയും ആധികാരികവുമായാണ് വിഷയത്തെ സമീപിച്ചിരിക്കുന്നത്. റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഈ വിഷയത്തിൽ ഗ്രന്ഥകാരന് ഡോക്ടറേറ്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

കെടാവിളക്ക്
(വിശുദ്ധ ജോൺ നെപുംസ്യാനോസിന്‍റെ ജീവചരിത്രം)
ജോമിത് ചകിരിയാംതടത്തിൽ സിഎംഐ
പേജ്: 144, വില: 150
ധർമാരാം പബ്ലിക്കേഷൻസ്, ബംഗളൂരു.
ഫോൺ: 080 41116137, 9538909803
വിശുദ്ധ ജോൺ നെപുംസ്യാനോസിന്‍റെ ജീവിതത്തെയും വിശുദ്ധവഴികളെയുംകുറിച്ച്
വിവരിക്കുന്നു. കഥപോലെ വായിക്കാവുന്നത്ര മനോഹരമായ ഭാഷ. വിശുദ്ധന്‍റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നാടകം ബൊഹീമിയായിലെ രക്തനക്ഷത്രം ഇതോടൊപ്പം ചേർത്തിരിക്കുന്നു.

കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ
(ലണ്ടൻ ഇംഗ്ലണ്ട് യാത്രാവിവരണം)
കാരൂർ സോമൻ
പേജ്: 134, വില: 140
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഫോൺ: 04822- 237474, 8078999125
ഈ യാത്രാവിവരണത്തിന്‍റെ കേന്ദ്രബിന്ദു തെംസ് നദിയാണ്. വർത്തമാന ഭാഷയുടെ ലാളിത്യവും മികച്ച രചനാ ശൈലിയും പുസ്തകത്തെ വിലപ്പെട്ടതാക്കുന്നു. ഇംഗ്ലണ്ടിലൂടെ കടന്നുപോകുന്നതുപോലെ വായനക്കാരനെ ഓരോ പേജിലൂടെയും കൊണ്ടുപോകാൻ ഗ്രന്ഥകാരനു കഴിഞ്ഞിരിക്കുന്നു.

കന്മദപ്പൂക്കൾ
കാരൂർ സോമൻ
ഡോ. സിസ്റ്റർ‌ നോയൽ റോസ്
പേജ്: 224, വില: 230
ജീവൻ പബ്ലിക്കേഷൻസ്, ആലപ്പുഴ
ഫോൺ: 7510454510
മറുനാടൻ മലയാളികളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവൽ. നിരവധി നാടകീയ മുഹൂർത്തങ്ങളും ജീവിതനിരീക്ഷണങ്ങളുമുള്ള കഥ.

വിശുദ്ധ കുർബാന വിശുദ്ധിയോടെ
പി.ഐ. സൈമൺ ഗുരുവായൂർ
പേജ്: 80, വില: 60
ഫോൺ: 9447395522, 0487 2551415
വിശുദ്ധ കുർബാനയുടെ പ്രാർഥനകളെയും അതിന്‍റെ പ്രാധാന്യത്തെയും അടുത്തറിയാൻ ഉത്തമ പുസ്തകം. ആമുഖ ശുശ്രൂഷ, ധൂപാശീർവാദം, വചനശുശ്രൂഷ, ഒരുക്കശുശ്രൂഷ, സമർപ്പണ ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ദൈവൈക്യ ശുശ്രൂഷ, സമാപന ശുശ്രൂഷ തുടങ്ങിയവ ലളിതമായി വിശദീകരിച്ചിരിക്കുന്നു. പുസ്തകത്തിന്‍റെ മൂന്നാം പതിപ്പാണിത്. ഈ പുസ്തകം വായിച്ചതിനുശേഷം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിലുണ്ടായ മാറ്റത്തെക്കുറിച്ച് വായനക്കാരുടെ അനുഭവക്കുറിപ്പുകളും അവസാനഭാഗത്തു ചേർത്തിട്ടുണ്ട്.

ലൂക്കാ മാർലി
വിഷ്ണു എസ്.
പേജ്: 88, വില: 80
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 0495 4022600, 9746077500
കാടിന്‍റെയും മൃഗങ്ങളുടെയും മനുഷ്യന്‍റെയും കഥയാണ് ഇതിലുള്ളത്. വായിച്ചുതുടങ്ങിയാൽ കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും നിർത്താൻ തോന്നില്ല. ലൂക്കാ മാർലി എന്ന പുലിയെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. ലൂക്കാ മൃഗമാണെങ്കിലും മനുഷ്യനേക്കാൻ വകതിരിവുള്ളവനായിട്ടാണ് കഥാകാരൻ അവതരിപ്പിച്ചിരിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന കഥയാണിത്. കഥാകാരന്‍റെ രചനാശൈലിയും ഭാവനയും മികച്ചത്.

വചനാഭിഷേകം
ഡോ. സെബാസ്റ്റ്യൻ മല്ലൂപ്പറന്പിൽ സിഎംഐ
പേജ്: 228, വില: 150
ധർമാരാം പബ്ലിക്കേഷൻസ്, ബംഗളൂരു.
ഫോൺ: 080 41116137, 9538909803
ധ്യാനപ്രസംഗങ്ങളുടെ സമാഹാരമാണിത്. ക്രൈസ്തവ ആത്മീയതയിലേക്കുള്ള തീർഥാടനമെന്നു വിശേഷിപ്പിക്കാവുന്ന ലേഖനങ്ങളാണ് ഓരോന്നും. കുടുബം, സമൂഹം, സഹജീവി എന്നിവയെല്ലാം വിഷയമായിട്ടുണ്ട്. നോന്പുകാലത്തെ വായന ഏകാന്തധ്യാനത്തിന്‍റെ ഫലമാകും.

വിജയപാതകൾ
ആർ. റോഷൻ
പേജ്: 176, വില: 200
ആസ്പയർ
മാതൃഭൂമി ബുക്സ്, കോഴിക്കോട്.
രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന മലയാളി വ്യവസായ പ്രമുഖരുടെ ജീവിതമാണ് ഇതിലുള്ളത്. വിജയത്തിന്‍റെ പിന്നിലെ പ്രയത്നങ്ങളും കാഴ്ചപ്പാടുകളും വായനക്കാർക്കു പ്രചേദനമാകും.