വെള്ളാവി
Sunday, July 2, 2023 7:23 AM IST
വെള്ളാവി
ആതിര എ.കെ.
പേജ്: 128
വില ₹ 200
ഒലിവ് ബുക്സ്,
കോഴിക്കോട്
ഫോണ്: 0495 2765871
കുലത്തൊഴിലുകൾ പലതും നിലച്ചുകൊണ്ടിരിക്കുന്നു. വാഷിംഗ് മെഷീൻ വന്നതോടെ അലക്കുതൊഴിൽ നഷ്ടമായവരുണ്ടെങ്കിലും കോഴിക്കോട് നഗരത്തിൽ കാലങ്ങളായി അലക്കുകാരിയായി ജീവിക്കുന്ന വെള്ളാവിയുടെ ജീവിതാനുഭവങ്ങൾ. വെള്ളാവി അലക്കുമൈതാനത്തെ കാണാപ്പുറങ്ങൾ യാതനകൾ നിറഞ്ഞ ഒരു തൊഴിൽ സമൂഹത്തിന്റെ വേദനകൾ വെളിപ്പെടുത്തുന്നു.
ഐഎഎസ് വിജയമന്ത്രങ്ങൾ
റെജി ടി. തോമസ്
പേജ്: 92
വില ₹ 200
എഡിറ്റിന്ത്യ ബുക്സ്,
കോട്ടയം
ഫോണ്: 9496991475
ഇന്ത്യൻ സിവിൽ സർവീസ് ഉൾപ്പെടെ 24 ഉന്നത സർക്കാർ സർവീസീസുകളെക്കുറിച്ചും അഞ്ച് സ്പെഷലൈസ്ഡ് സർവീസുകളെക്കുറിച്ചും വിവരിക്കുന്ന ഗ്രന്ഥം. പരീക്ഷാക്രമം, സിലബസ്, പരിശീലനകേന്ദ്രങ്ങൾ, വിജയം വരിച്ചവരുടെ കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. സിവിൽ സർവീസ് പരീക്ഷയുടെ ഘടനാ വിവരണം പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടും.
പ്രധാന പ്രണയങ്ങളിലെ താപനില
ഷാജി അസീസ്
പേജ്: 96
വില ₹ 150
ഒലിവ് ബുക്സ്,
കോഴിക്കോട്
ഫോണ്: 0495 2765871
പ്രണയത്തിന് നിർവചനങ്ങൾ നൽകുന്ന കവിതാസമാഹാരം. യാത്ര, ഓർമ, ഏകാന്തത എന്നിവ ഒരു വ്യക്തിയിൽ ഉളവാക്കുന്ന മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളെ ഒരു നിരീക്ഷകന്റെ സ്ഥാനത്തുനിന്ന് അടയാളപ്പെടുത്തുന്നു. വ്യക്തികളോടു മാത്രമല്ല പ്രകൃതിയോടും തൊഴിലിനോടും ആശയങ്ങളോടുമൊക്കെയുണ്ടാകാം പ്രണയാനുഭവം.
സ്രാങ്ക്
കെ.ജെ. യേശുദാസൻ
പേജ്: 224
വില ₹ 340
ഒലിവ് ബുക്സ,്
കോഴിക്കോട്
ഫോണ്: 0495 2765871
ഒരു മത്സ്യത്തൊഴിലാളിയുടെ കടൽജീവിത അനുഭവങ്ങൾ വിവരിക്കുന്ന രചന. ഒപ്പം ഇത് ആത്മകഥയുമാണ്. ഭീതിയും വിസ്മയവും സന്തോഷവുമൊക്കെ തിരമാലപോലെ മാറിമറിയുന്ന തീരദേശക്കാരുടെ ജീവിത സാഹചര്യങ്ങളെ ആഴത്തിൽ അറിയാൻ സ്രാങ്കിലെ ഓരോ അധ്യായവും പ്രയോജനകരം.
കേരള കത്തോലിക്കാ സഭയിലെ വിശുദ്ധ സൂനങ്ങൾ
പ്രഫ. കെ.റ്റി. തോമസ്
കണ്ണന്പള്ളിൽ
പേജ് 552
വില ₹ 580
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോണ്: 04822 237474
ഭാരത കത്തോലിക്കാസഭയിൽ വിശുദ്ധരും വാഴ്ത്തപ്പെട്ടവരും ധന്യരും ദൈവദാസരുമായി പ്രഖ്യാപിക്കപ്പെട്ട 39 മഹദ് വ്യക്തികളുടെ സംക്ഷിപ്ത ജീവചരിത്രം. പാവനമായ അനുഭവം പകർന്നുതരുന്നതാണ് ഓരോ പുണ്യസൂനങ്ങളുടെയും ആത്മീയജീവിതം. വിശ്വാസത്തിൽ ആഴപ്പെട്ട ഇവരെ അറിയാനും ഒപ്പം പ്രസംഗം, ലേഖനം തുടങ്ങിയവയിൽ പ്രയോജനപ്പെടുത്താനും ഉതകുന്ന റഫറൻസ് ഗ്രന്ഥം.