ഉപദേശം ഫ്രീയല്ല!!
അ​യ​ൽ​വാ​സി​യാ​യ ഇ​റ​ച്ചി​ക്ക​ട​ക്കാ​ര​ൻ വ​ക്കീ​ലി​നെ കാ​ണാ​ൻ ഓ​ഫീ​സി​ലെ​ത്തി.
"ഇ​ന്ന് രാ​വി​ലെ അ​ഴി​ഞ്ഞു ന​ട​ന്ന ഒ​രു പ​ട്ടി എ​ന്‍റെ ക​ട​യി​ൽ ക​യ​റി തൂ​ക്കി​യി​ട്ടി​രു​ന്ന ആ​ട്ടി​റ​ച്ചി ക​ടി​ച്ചു​കൊ​ണ്ടു​പോ​യി. ര​ണ്ടാ​യി​രം രൂ​പ എ​നി​ക്ക് ന​ഷ്ടം വ​ന്നു. പ​ട്ടി​യു​ടെ ഉ​ട​മ​യി​ൽ​നി​ന്ന് ഈ ​ന​ഷ്ടം ഈ​ടാ​ക്കാ​ൻ ക​ഴി​യു​മോ?'
ഇ​താ​യി​രു​ന്നു അ​യാ​ൾ​ക്ക് അ​റി​യേ​ണ്ട​ത് .
"തീ​ർ​ച്ച​യാ​യും താ​ങ്ക​ൾ​ക്ക​തി​ന് അ​വ​കാ​ശ​മു​ണ്ട്' എ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ മ​റു​പ​ടി​യും ന​ൽ​കി.
"സാ​റി​ന്‍റെ പ​ട്ടി​യാ​ണ് ഇ​ന്ന് രാ​വി​ലെ വ​ന്ന് ഈ ​ന​ഷ്ടം എ​നി​ക്കു​ണ്ടാ​ക്കി​യ​ത്. അ​തി​ന് എ​നി​ക്ക് പ​രി​ഹാ​രം വേ​ണം'.
യാ​തൊ​രു ത​ർ​ക്ക​വും ഉ​ന്ന​യി​ക്കാ​തെ വ​ക്കീ​ൽ ര​ണ്ടാ​യി​രം രൂ​പ​യു​ടെ ചെ​ക്ക് ഇ​റ​ച്ചി​ക്ക​ട​ക്കാ​ര​ന് ന​ൽ​കി.
ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​റ​ച്ചി​ക്ക​ട​ക്കാ​ര​ന്‍റെ വി​ലാ​സ​ത്തി​ൽ ഒ​രു ര​ജി​സ്റ്റേർ​ഡ് ക​ത്ത് ല​ഭി​ച്ചു.​ ക​ത്ത് ക​ണ്ട് അ​യാ​ൾ ഞെ​ട്ടി .
ന​ൽ​കി​യ നി​യ​മോ​പ​ദേ​ശ​ത്തി​ന് മൂ​വാ​യി​രം രൂ​പ​യു​ടെ ബി​ല്ലാ​യി​രു​ന്നു വ​ക്കീ​ൽ അ​യ​ച്ച​ത് !

ന​ർ​മവി​സ്താ​രം-അഡ്വ. ഡി.​ബി. ബി​നു