റൂഹാനിയുടെ കഹാനി
സ​മൂ​ഹ​ത്തി​ലേ​ക്കു തു​റ​ന്നു പി​ടി​ച്ച ക​ണ്ണു​ക​ളാ​കു​ന്പോ​ഴാ​ണ് ക​ല പ്രേ​ക്ഷ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ൽ സ​മ​കാ​ലി​ക ചു​റ്റു​പാ​ടുകളിലെ ക​പ​ട സ​ദാ​ചാ​ര​വാ​ദി​ക​ളു​ടെ പൊ​യ്മു​ഖ​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടു​ന്ന പെ​ണ്ണി​ന്‍റെ ക​ഥ പ​റ​യു​ക​യാ​ണ് യു​ടൂബി​ൽ റി​ലീ​സാ​യ റൂ​ഹാ​നി എ​ന്ന ഹ്രസ്വ ചി​ത്രം. സ​ദാ​ചാ​ര​ബോ​ധം മ​റ്റൊ​രാ​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​കു​ന്പോ​ൾ ത​നി​ച്ചാ​യ പെ​ണ്ണി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ന്‍റെ ക​ഥ​യാ​ണി​ത്.
ലി​ജി​ൻ കെ. ​ഈ​പ്പ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ൽ ചി​ത്ര ബാ​ബു ഷൈ​ൻ, സാ​ജി​ദ് റ​ഹ്‌മാൻ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അവതരിപ്പിച്ചിരിക്കുന്നത്. പാ​ട്ടു​പെ​ട്ടി മ്യൂ​സി​ക്ക​ൽ എ​ന്ന ചാ​ന​ലി​ലൂ​ടെ യൂ​ടൂബി​ൽ റി​ലീ​സ് ചെ​യ്ത റൂ​ഹാ​നി, പെ​ണ്ണി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കും സ്വാ​ത​ന്ത്ര്യ​ങ്ങ​ൾ​ക്കും അ​തി​രു​ക​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള​ത​ല്ല ആ​ണ​ധി​കാ​രം എ​ന്ന ശ​ക്ത​മാ​യ പ്ര​മേ​യം മു​ന്നോ​ട്ടു​വയ്​ക്കു​ന്നു. ഒ​പ്പം സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞെ​ത്തു​ന്ന​വ​ർ​ക്കു​ള്ള കൃ​ത്യ​മാ​യ മ​റു​പ​ടികൂ​ടി ചി​ത്രം പ​റ​യു​ന്നു​ണ്ട്.
ത​നി​ച്ചാ​കു​ന്ന പെ​ണ്ണി​നെ സം​ശ​യദൃ​ഷ്ടി​യോ​ടെ നോ​ക്കു​ന്ന സ​മൂ​ഹ​ത്തി​നോ​ട് മു​ഖം തി​രി​ച്ച് ത​ന്‍റെ സ്വാ​ത​ന്ത്ര്യ​ങ്ങ​ളെ തി​രി​ച്ച​റി​യു​ന്ന സു​ലു എ​ന്ന വീ​ട്ട​മ്മ​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. അ​വ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി അ​യ​ൽ​ക്കാ​രി ത​ങ്ക​മ​ണി​ച്ചേ​ച്ചി എ​ത്തു​ന്പോ​ൾ ഭീ​ഷ​ണി​യു​ടെ സ്വ​ര​മാ​യി രാ​ജ​ൻ പൊ​തു​വാ​ളും സം​ഘ​വും എ​ത്തു​ന്നു. അ​വ​ളെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി സ​മൂ​ഹ മ​ധ്യ​ത്തി​ൽ തേ​ജോ​വ​ധം ചെ​യ്യാ​നു​ള്ള പു​രു​ഷ സം​ഘ​ത്തെ നോ​ക്കി പൊ​ട്ടി​ച്ചി​രി​ച്ചു​കൊ​ണ്ട് ക്ലൈമാ​ക്സി​ൽ ഒ​രു​ക്കി​യ ട്വി​സ്റ്റോ​ടെ​യാ​ണ് സു​ലു മ​റു​പ​ടി പ​റ​യു​ന്ന​ത്. മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടു​ന്ന റൂ​ഹാ​നി​ക്ക് ഉ​ണ്ണി മു​കു​ന്ദ​ൻ, സം​വി​ധാ​യ​ക​ൻ വി​ഷ്ണു മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ശം​സ​ക​ൾ പ​ങ്കു​വ​ച്ചി​രു​ന്നു.
അ​മേ​ച്ചി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സും ഡ്രീം ​റീ​ൽ​സ് പ്രൊ​ഡ​ക‌്ഷ​ൻ​സും ചേ​ർ​ന്നു നി​ർ​മി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും എ​ഡി​റ്റിം​ഗും വി​നീ​ത് ശോ​ഭ​നാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.
സ​ജി​ത്ത് ശ​ങ്ക​റാ​ണ് പ​ശ്ചാ​ത്ത​ല സം​ഗീ​തം. ആ​ശ രാ​ജ്, പ്ര​ദീ​പ് ഗോ​പി, ജെ​വി​ൻ കോ​ട്ടൂ​ർ, മ​നോ​ജ് ഉ​ണ്ണി, ഷി​ജോ പൊ​ൻ​കു​ന്നം, മ​ഹേ​ഷ് പി​ള്ള, സി​ജു സി. ​മാ​ത്യു എ​ന്നി​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന​ത്. സൗ​ണ്ട് റെ​ക്കോ​ർ​ഡിം​ഗും മി​ക്സിം​ഗും ശ്രീ​ജേ​ഷ് ശ്രീ​ധ​ര​നും ക​ലാ​സം​വി​ധാ​നം സു​ബേഷ് കളന്പുകാട്ടും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.