ഇവിടെ വന്നാൽ ആരും മതിമറന്നുപോകും!
Sunday, November 12, 2023 4:34 AM IST
കോടമഞ്ഞും 24 മണിക്കൂറും വീശിയടിക്കുന്ന കുളിർക്കാറ്റും. യാത്ര: തേക്കടിയുടെ പ്രവേശന കവാടമായ കുമളിയിൽനിന്നു വണ്ടന്മേട് റോഡിലൂടെ (കുമളി -മൂന്നാർ റോഡ്) 10 കിലോമീറ്റർ യാത്ര ചെയ്താൽ അണക്കരയിൽ എത്താം. അവിടെനിന്നു വലത്തേക്കു തിരിഞ്ഞു രണ്ടു കിലോമീറ്റർ പോയാൽ ചെല്ലാർകോവിൽ.
ജില്ല: ഇടുക്കി
കാഴ്ച: തമിഴ്നാടിന്റെ ആകാശക്കാഴ്ചയും വെള്ളച്ചാട്ടവും
ചെല്ലാർകോവിൽ വ്യൂ പോയിന്റ്, ഇക്കോ ടൂറിസം, അരുവിക്കുഴി വെള്ളച്ചാട്ടം എന്നിവ അരകിലോമീറ്റർ ചുറ്റളവിനുള്ളിൽ.
പ്രത്യേകത: ചെല്ലാർകോവിൽ വ്യൂ പോയിന്റ് പശ്ചിമഘട്ട മലനിരകളിൽപെടുന്ന പ്രദേശം. സമൂദ്രനിരപ്പിൽനിന്നു 3,300 അടി ഉയരം. കോടമഞ്ഞും 24 മണിക്കൂറും വീശിയടിക്കുന്ന കുളിർക്കാറ്റും.
യാത്ര: തേക്കടിയുടെ പ്രവേശന കവാടമായ കുമളിയിൽനിന്നു വണ്ടന്മേട് റോഡിലൂടെ (കുമളി -മൂന്നാർ റോഡ്) 10 കിലോമീറ്റർ യാത്ര ചെയ്താൽ അണക്കരയിൽ എത്താം. അവിടെനിന്നു വലത്തേക്കു തിരിഞ്ഞു രണ്ടു കിലോമീറ്റർ പോയാൽ ചെല്ലാർകോവിൽ. തമിഴ്നാട്ടിന്റെ അതിർത്തിയിലേക്ക് എത്തിനിൽക്കുന്ന പൊതുമരാമത്ത് റോഡ് ആണിത്.
ശ്രദ്ധിക്കേണ്ടത്: കാഴ്ചകൾ കാണുന്നതിന്റെ ആവേശത്തിലും അതീവ ജാഗ്രത പുലർത്തണം. അഗാധമായ കൊക്ക സമീപമുണ്ട്.
അരുവിക്കുഴി വെള്ളച്ചാട്ടം: അഗാധമായ കൊക്കയിലേക്കു നിപതിക്കുന്ന വെള്ളച്ചാട്ടം, ദൃശ്യഭംഗിയിൽ ആരെയും ആകർഷിക്കുന്ന വിശ്രമകേന്ദ്രം. വെള്ളത്തിലിറങ്ങുന്നത് അപകടകരം.
ചെല്ലാർകോവിൽ ഇക്കോ ടൂറിസം :
വനം വകുപ്പിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംഘടന നടപ്പാക്കിയ സൗകര്യങ്ങൾ, പുൽത്തകിടി, ടൂറിസ്റ്റ് ഹോം, വാച്ച് ടവർ, ശലഭ ഉദ്യാനം, പാർക്ക്, കുട്ടികൾക്കുള്ള വിനോദ ഉപാധികൾ എന്നിവ.
- കെ.എസ്.