ചെന്നായ ആകണം; 18 ലക്ഷം രൂപ മുടക്കി ജാപ്പനീസ് യുവാവ്
Thursday, January 5, 2023 3:19 PM IST
പലര്‍ക്കും പലതരത്തിലെ ആഗ്രഹങ്ങള്‍ കാണും. ചിലര്‍ക്ക് പറക്കാനായിരിക്കും മറ്റ് ചിലര്‍ക്ക് മറ്റൊരാളായി മാറാനൊ അപ്രത്യക്ഷനാകാനൊ ആയിരിക്കും മോഹം.
അപൂര്‍വം ആളുകള്‍ അവരുടെ ഇത്തരം ആശകളെ പൂര്‍ത്തീകരിക്കാന്‍ ഇറങ്ങിത്തിരിക്കാറുണ്ട്.
ജപ്പാനില്‍ നിന്നുള്ള ഒരു യുവാവ് ഇത്തരത്തില്‍ വേഷം മാറി തന്‍റെ ആഗ്രഹം സഫലീകരിച്ച് സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുകയാണിപ്പോള്‍.
ചെന്നായ ആയി മാറാനായിരുന്നു ഇദ്ദേഹം ആഗ്രഹിച്ചത്. അതിനായി 3,000,000 യെന്‍(18.5 ലക്ഷം രൂപ) ആണ് ഈ യുവാവ് ചെലവഴിച്ചത്. സെപ്പെറ്റ് എന്ന കമ്പനിയാണ് ഇതിനായുള്ള വസ്ത്രം തയാറാക്കിയത്. ഏകദേശം 50 ദിവസമെടുത്താണ് അവര്‍ ഈ വസ്ത്രം തയ്യാറാക്കിയത്.
കുട്ടിക്കാലം മുതല്‍ തനിക്ക് മൃഗങ്ങളോട് വല്ലാത്ത സ്‌നേഹമായിരുന്നെന്ന് യുവാവ് പറയുന്നു. വസ്ത്രം ധരിച്ചപ്പോള്‍ തന്‍റെ സ്വപ്നം സാക്ഷാത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു.