ലേക് പാലസിന്‍റെ ഫയലുകൾ കാണാതായ സംഭവം: നാല് പേർക്ക് സസ്പെൻഷൻ
Friday, September 22, 2017 3:54 AM IST
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ ആലപ്പുഴ നഗരസഭയിൽനിന്നു കാണാതായ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. സുപ്രണ്ട് ഉൾപ്പെടെ നാല് ഉദ്യോസ്ഥരെയാണ് സസ്പെൻഡു ചെയ്തത്. നഗരസഭാ കൗണ്‍സിലിന്‍റേതാണ് നടപടി. ആരോപണം ഉയർന്നതിനെ തുടർന്നു ഉദ്യോഗസ്ഥരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.

തോമസ് ചാണ്ടിയുടെ റിസോർട്ടിൽ 26 കെട്ടിടങ്ങൾ ഉണ്ടെന്നും അതിൽ അഞ്ച് കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചതാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.