മ​രി​ച്ചി​ട്ടും നി​ല​യ്ക്കാ​തെ വി​വാ​ദം; ആ​ശു​പ​ത്രി​യി​ൽ ജ‍​യ​ല​ളി​തയെ​ ക​ണ്ടതായി മ​ന്ത്രി
Tuesday, September 26, 2017 5:50 PM IST
ചെ​ന്നൈ: ആ​ശു​പ​ത്രി​വാ​സ​ത്തി​നി​ടെ ജ​യ​ല​ളി​ത​യെ കാ​ണാ​ൻ ആ​രെ​യും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ത​മി​ഴ്നാ​ട് മ​ന്ത്രി സെ​ല്ലു​ർ കെ. ​രാ​ജു രം​ഗ​ത്ത്. എ​ല്ലാ മ​ന്ത്രി​മാ​രും ജ​യ​ല​ളി​ത​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ രാ​ജു വി​സ​മ്മ​തി​ച്ചു. അ​മ്മ​യു​ടെ മ​ര​ണം വ​ലി​യ ന​ഷ്ട​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​വാ​സ​ത്തി​നി​ടെ ജ​യ​ല​ളി​ത​യെ സ​ന്ദ​ർ​ശി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നു മ​ന്ത്രി ദി​ണ്ഡി​ഗ​ൽ ശ്രീ​നി​വാ​സ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ആ​ശു​പ​ത്രി​വാ​സ​ത്തി​നി​ടെ ജ​യ​ല​ളി​ത​യെ കാ​ണാ​ൻ ആ​രെ​യും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. തോ​ഴി ശ​ശി​ക​ല​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി രു​ന്ന​തെ​ന്നാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ റി​ട്ട​യേ​ഡ് ഹൈ​ക്കോ​ട​തി ജ​ഡ്ജി അ​റു​മു​ഖ സ്വാ​മി​യെ നി​യോ​ഗി​ച്ചി​രു​ന്നു. ര​ക്ത​ത്തി​ലെ അ ​ണു​ബാ​ധ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് 75 ദി​വ​സം നീ​ണ്ട ആ​ശു​പ​ത്രി​വാ​സ​ത്തി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് അ​ണ്ണാ ഡി​എം​കെ അ ​ധ്യ​ക്ഷ കൂ​ടി​യാ​യ ജ​യ​ല​ളി​ത മ​ര​ണ​മ​ട​ഞ്ഞ​ത്.

ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​ണ്ണാ ഡി​എം​കെ പി​ള​രു​ക​യും പി​ന്നീ​ട് ല​യി​ക്കു​ക​യും ചെ​യ്തു. ല​യ​ന​ത്തി​ന് അ​നു​കൂ​ല നി​ല​പാ​ടെ​ടു​ക്കാ​ൻ പ​നീ​ർ​ശെ​ൽ​വ ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗം ഉ​ന്ന​യി​ച്ച പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്ന് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.