അപകീര്‍ത്തിക്കേസ്: ദിഗ് വിജയ് സിംഗ് ഹാജരാകണമെന്ന് കോടതി
Saturday, November 17, 2012 9:12 AM IST
ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സമര്‍പ്പിച്ച അപകീര്‍ത്തിക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനോട് ഹാജരാകാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. ഡിസംബര്‍ 21-ന് കേസ് വീണ്ടും പരിഗണിക്കുമെന്നു മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് ജഡ്ജി സുദീഷ് കുമാര്‍ ഉത്തരവിട്ടു.

കല്‍ക്കരി ഇടപാടില്‍ അഴിമതി നടത്തിയെന്ന ദിഗ് വിജയ് സിംഗിന്റെ ആരോപണത്തിനെതിരെയാണ് ഗഡ്കരി ഹര്‍ജി സമര്‍പ്പിച്ചത്. ഗഡ്കരിയുടെയും ബിജെപിയും ദേശീയ സെക്രട്ടറിയും എംപിയുമായ ഭൂബീന്ദര്‍ യാദവിന്റെയും സാക്ഷിമൊഴിയും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 16-നാണ് ഗഡ്കരി അപകീര്‍ത്തിക്കേസ് നല്‍കിയത്.