യുഎസിന് വേണ്ടി ഇനി പോരാടില്ല, പാക്കിസ്ഥാനെ ബലിയാടാക്കാനുള്ള നീക്കം തള്ളണം: ഇമ്രാൻ ഖാൻ
Wednesday, August 23, 2017 2:12 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: അ​മേ​രി​ക്ക​യു​ടെ പു​തി​യ അ​ഫ്ഗാ​ൻ ന​യം വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് മ​റു​പ​ടി​യു​മാ​യി തെ​ഹ്റി​ക് ഇ ​ഇ​ന്‍​സാ​ഫ് പാ​ര്‍​ട്ടി നേ​താ​വ് ഇ​മ്രാ​ന്‍ ഖാ​ന്‍. നി​ങ്ങ​ള്‍​ നിങ്ങൾക്കു വേണ്ടി ന‌ടത്തിയ യുദ്ധങ്ങളിൽ ഇനി പാക്കിസ്ഥാൻ പോരാടില്ലെന്നും ഇമ്രാൻ പറഞ്ഞു. അ​മേ​രി​ക്ക​യു​ടെ അ​ഫ്ഗാ​ന്‍ ന​യ​ത്തി​ല്‍ ന്യൂ​ന​ത​യും പ​രാ​ജ​യ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യു​ടെ പ​രാ​ജ​യ​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ ബ​ലി​യാ​ടാ​ക്കാ​നു​ള്ള നീ​ക്കം ത​ള്ള​ണ​മെ​ന്നും തെ​ഹ്റി​ക് ഇ ​ നേതാവ് പറഞ്ഞു.

അ​മേ​രി​ക്ക​യി​ൽ നി​ന്നു കോ​ടി​ക്ക​ണ​ക്കി​നു ഡോ​ള​റി​ന്‍റെ സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​ർ​ക്കു സു​ര​ക്ഷി​ത താ​വ​ളം ന​ൽ​കു​ന്ന​ത് ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ത്തി​നി​ട​യാ​ക്കു​മെ​ന്നു വി​ർ​ജി​നി​യ​യി​ലെ ഫോ​ർ​ട്ട് മെ​യ​റി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ട്രം​പ് ആ​രോ​പി​ച്ചി​രു​ന്നു.​അ​രാ​ജ​ക​ത്വം, അ​ക്ര​മം, ഭീ​ക​ര​ത എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഏ​ജ​ന്‍റു​മാ​ർ​ക്കു സു​ര​ക്ഷി​ത താ​വ​ളം ഒ​രു​ക്കു​ക​യാ​ണു പാ​ക്കി​സ്ഥാ​നെ​ന്നു ട്രം​പ് കു​റ്റ​പ്പെ​ടു​ത്തി.​പാ​ക്കി​സ്ഥാ​നും ഇ​ന്ത്യ​യും ആ​ണ​വ​ശ​ക്തി​ക​ളാ​ണ് . ഇ​വ​ർ ത​മ്മി​ലു​ള്ള ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലേ​ക്കു തി​രി​യാ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞിരുന്നു.

അ​മേ​രി​ക്ക ന​ന്ദി​കെ​ട്ട​വ​രാ​ണെ​ന്നും ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ 70000 ജീ​വ​നു​ക​ളാ​ണ് ബ​ലി​യ​ർ​പ്പിച്ചതെ​ന്നും മറുപടിയായി ഇ​മ്രാ​ൻ പറഞ്ഞു. യു​എ​സി​ന്‍റെ ആ​ജ്ഞ അ​നു​സ​രി​ച്ച് അ​ഫ്ഗാ​നി​ൽ ര​ണ്ടു യു​ദ്ധ​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ പോ​രാ​ടി​യെ​ങ്കി​ലും നി​ര​വ​ധി മ​നു​ഷ്യ​രേ​യും സ​മ്പ​ത്തും വി​ല​ന​ൽ​കേ​ണ്ടി​വ​ന്നു. ഡോ​ള​റി​ന്‍റെ വ​ശീ​ക​ര​ണ​ത്തി​ൽ ആ​ർ​ക്കും വേ​ണ്ടി യു​ദ്ധം ചെ​യ്യ​രു​തെ​ന്ന് പാ​ഠം ഇ​തി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ൻ പ​ഠി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​എ​സി​നെ സ​ഹാ​യി​ച്ച​തി​ന് പാ​ക്കി​സ്ഥാ​ൻ 100 ബി​ല്യ​ൺ ഡോ​ള​റി​ന് ന​ഷ്ടം സ​ഹി​ക്കേ​ണ്ടി വ​ന്നെ​ന്നും ഇ​മ്രാ​ൻ കൂട്ടിച്ചേർത്തു.

താ​ലി​ബാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ൾ പാ​ക് മ​ണ്ണി​ൽ​നി​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മേ​രി​ക്ക​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ആ​ക്ര​മി​ക്കു​ന്നു. ഭീ​ക​ര​ർ​ക്ക് എ​തി​രേ​യു​ള്ള യു​എ​സി​ന്‍റെ പോ​രാ​ട്ട​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്ന​താ​ണു പാ​ക്കി​സ്ഥാ​നു ന​ല്ല​ത്. തു​ട​ർ​ന്നും ഭീ​ക​ര​ർ​ക്കു സ​ഹാ​യം ന​ൽ​കാ​നാ​ണു ഭാ​വ​മെ​ങ്കി​ൽ വ​ൻ ന​ഷ്ടം നേ​രി​ടും-​ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.
RELATED NEWS