കാ​ഷ്മീ​രി​ലെ കല്ലേറുകാർക്ക് ഇനി പ്ലാ​സ്റ്റി​ക് വെ​ടി​യു​ണ്ട​ക​ൾ
Saturday, October 7, 2017 5:27 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക വേ​ദി​യി​ലു​ൾ​പ്പെ​ടെ ഏ​റെ പ​ഴി​കേ​ൾ​ക്കേ​ണ്ടി​വ​ന്ന പെ​ല്ല​റ്റ് ഗ​ണ്ണു​ക​ൾ സൈ​ന്യം ഒ​ടു​വി​ൽ ജ​മ്മു​കാ​ഷ്മീ​രി​ൽ​നി​ന്നും പി​ൻ​വ​ലി​ക്കു​ന്നു. പെ​ല്ല​റ്റ് ഗ​ണ്ണു​ക​ൾ​ക്കു പ​ക​രം ജ​മ്മു​കാ​ഷ്മീ​രി​ലെ പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടാ​ൻ‌ പ്ലാ​സ്റ്റി​ക് ബു​ള്ള​റ്റു​ക​ളാ​ണ് സൈ​ന്യം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 21,000 റൗ​ണ്ട് പു​തി​യ ബു​ള്ള​റ്റു​ക​ൾ സി​ആ​ർ​പി​എ​ഫ് അ​യ​ച്ചു​ന​ൽ​കി​യ​താ​യി ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

പൂ​ന​യി​ലെ ഡി​ഫ​ൻ​സ് റീ​സേ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡി​ആ​ർ​ഡി​ഒ) ആ​ണ് ബു​ള്ള​റ്റു​ക​ൾ നി​ർ​മി​ച്ച​ത്. എ​കെ സീ​റി​സ് റൈ​ഫി​ളു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലെ ബു​ള്ള​റ്റു​ക​ളാ​ണി​വ. എ​കെ 47, 56 സീ​രീ​സു​ക​ളി​ലു​ള്ള തോ​ക്കുക​ളാ​ണ് സി​ആ​ർ​പി​എ​ഫ് കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ലെ പ്ര​തി​ഷേ​ധ​ക്കാ​രെ നി​യ​ന്ത്രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.