ശശികലയുടെ സ്ഥാപനത്തിലെ റെയ്ഡ്: ആദായനികുതി വകുപ്പ് കോടികൾ പിടിച്ചെടുത്തു
Saturday, November 11, 2017 5:41 AM IST
ചെന്നൈ: അണ്ണാഡിഎംകെയിലെ വിമതപക്ഷമായ വി.കെ. ശശികലയുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളിൽ കോടികൾ പിടിച്ചെടുത്തു. ശശികലയുടെ സഹോദരന്‍റെ സ്ഥാപനങ്ങളിൽ അധികൃതർ നടത്തിയ പരിശോധനയിൽ അഞ്ച് കോടി രൂപയും എട്ട് കിലോ സ്വർണവും കോടികൾ വിലവരുന്ന വജ്രാഭരണങ്ങളുമാണ് പിടിച്ചെടുത്തത്. 1200 കോടി രൂപയുടെ അനധികൃത നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

മൂന്നു ദിവസമായി ശശികല പക്ഷത്തിന്‍റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തിവരികയായിരുന്നു. തമിഴ്നാട്, പുതുച്ചേരി, കർണാടക, ഡൽഹി എന്നീവിടങ്ങളിലെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. ഇതിനോടകം 187 സ്ഥാപനങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.