എ​ൻ​ഡോ​സ​ൾ​ഫാ​ൻ ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം: വി​എ​സ് മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു​ന​ൽ​കി
Tuesday, December 12, 2017 7:46 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​പ​രി​ഷ്ക​ര​ണ ക​മ്മി​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു​ന​ൽ​കി. ന​ഷ്ട​പ​രി​ഹാ​രം എ​ത്ര​യും വേ​ഗം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് വി​എ​സ് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. നാ​ലാ​ഴ്ച​യ്ക്ക​കം സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി ര​മ്യ ഉ​ൾ​പ്പെ​ടെ, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ളാ​യ കു​ട്ടി​ക​ളു​ടെ നാ​ല് അ​മ്മ​മാ​രാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മൂ​വാ​യി​ര​ത്തോ​ളം എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഇ​നി​യും ല​ഭി​ച്ചി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞു.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​ക്ക് മൂ​ന്ന് മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ​യു​ടെ ഹ​ർ​ജി​യി​ൽ ജ​നു​വ​രി പ​ത്തി​ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ആ​റാ​യി​ര​ത്തോ​ളം ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ടി​യി​രു​ന്നി​ട​ത്ത് മൂ​വാ​യി​ത്തോ​ളം പേ​ർ​ക്കാ​ണ് ഇ​തു​വ​രെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ​ത്. അ​തി​ൽ​ത്ത​ന്നെ ഭൂ​രി​ഭാ​ഗ​വും കോ​ട​തി​വി​ധി​ക്ക് മു​ന്പു​ത​ന്നെ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വു പ്ര​കാ​രം ന​ൽ​കി​യ​താ​ണ്. സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നു ശേ​ഷം കാ​ര്യ​മാ​യി ആ​ർ​ക്കും ത​ന്നെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ഹ​ർ​ജി​ക്കാ​ർ​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​നാ​യ കാ​ളീ​ശ്വ​രം രാ​ജ് കോ​ട​തി​യെ അ​റി​യി​ച്ചു.

എ​ന്നാ​ൽ, ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​തു കേ​ന്ദ്ര സ​ർ​ക്കാ​ർ കൂ​ടി ചേ​ർ​ന്നാ​ണെ​ന്നും അ​തി​നാ​ൽ കേ​ന്ദ്ര​ത്തെ​യും കൂ​ടി ക​ക്ഷി ചേ​ർ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നു വേ​ണ്ടി സ്റ്റാ​ൻ​ഡിം​ഗ് കോ​ണ്‍​സ​ൽ ജി. ​പ്ര​കാ​ശ് വാ​ദി​ച്ചു. ഇ​തേ തു​ട​ർ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു മാ​ത്രം നോ​ട്ടീ​സ​യ​യ്ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​ര​ന്തം മൂ​ലം മ​രി​ച്ച​വ​ർ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​യി​രു​ന്നു വി​ധി. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കീ​ട​നാ​ശി​നി ക​ന്പ​നി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്ക​ണം. ഇ​ര​ക​ൾ​ക്ക് ആ​ജീ​വ​നാ​ന്ത ആ​രോ​ഗ്യ പ​രി​ര​ക്ഷ ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നു ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി 483 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ് കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.