സി​ന്ധു​വി​ന് ദു​ബാ​യി​ൽ ക​ന്നി ക​ലാ​ശം; ചെ​ൻ യൂ​ഫി​യെ തറപറ്റിച്ച് ഫൈനൽ പ്രവേശം
Saturday, December 16, 2017 11:40 AM IST
ദു​ബാ​യ്: റി​യോ ഒ​ളി​മ്പി​ക്സി​ലെ വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ് ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു ദു​ബാ​യ് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ സൂ​പ്പ​ർ സീ​രീ​സ് ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​യി​ൽ ടോ​പ്പ് സീ​ഡ് ചൈ​ന​യു​ടെ ചെ​ൻ യൂ​ഫി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ​ൻ താ​രം ദു​ബാ​യി​ലെ ക​ന്നി ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​യാ​യ​ത്. നേ​രി​ട്ടു​ള്ള ഗെ​യിമു​ക​ൾ​ക്കാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ വി​ജ​യം. സ്കോ​ർ: 21-15, 21-18.

ആ​ദ്യ ഗെ​യിം സി​ന്ധു അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ര​ണ്ടാം ഗെ​യി​മി​ൽ ചെ​ൻ ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി. ര​ണ്ടാം ഗെ​യി​മി​ന്‍റെ തു​ട​ക്ക​വും (9-4) സി​ന്ധു മേ​ൽ​ക്കൈ നി​ല​നി​ർ​ത്തി​യി​രു​ന്നു. ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച ചെ​ൻ 15-13 എ​ന്ന നി​ല​യി​ൽ​നി​ന്നും 16-16 ൽ‌ ​മ​ത്സ​ര​മെ​ത്തി​ച്ചു. എ​ന്നാ​ൽ അ​പാ​ര​ഫോ​മി​ലാ​യി​രു​ന്ന സി​ന്ധു ചെ​നി​നെ നി​ഷ്പ്ര​ഭ​യാ​ക്കി 21-18 ന് ​ഗെ​യി​മും മ​ത്സ​ര​വും സ്വ​ന്ത​മാ​ക്കി.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ക​ലാ​ശ​പ്പോ​രി​ൽ അ​കാ​നെ യാ​മാ​ഗു​ച്ചി​യാ​ണ് സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ യാ​മാ​ഗു​ച്ചി​യെ സി​ന്ധു പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ (5-2) സി​ന്ധു​വി​നാ​യി​രു​ന്നു മേ​ൽ​ക്കൈ. സൈ​ന നെ​ഹ്‌​വാ​ളി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ താ​രം ദു​ബാ​യ് ഓ​പ്പ​ൺ ഫൈ​ന​ലി​ൽ ക​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.