വി​മാ​നം ച​തി​ച്ചു; എ​ഫ്സി ഗോ​വ-​എടികെ പോ​രാ​ട്ടം രാ​ത്രി പ​തി​നൊ​ന്നി​ന്
Wednesday, January 3, 2018 10:44 PM IST
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ എ​ഫ്സി ഗോ​വ-​എടികെ പോ​രാ​ട്ടം ബു​ധ​നാ​ഴ്ച രാ​ത്രി 10.45ന് ​മാ​ത്ര​മേ ആ​രം​ഭി​ക്കൂ. വൈ​കി​ട്ട് എ​ട്ടി​ന് ആ​രം​ഭി​ക്കേ​ണ്ട പോ​രാ​ട്ടം ആ​ദ്യം ഒ​ന്പ​തി​ലേ​ക്കും പി​ന്നീ​ട് പ​ത്തേ​മു​ക്കാ​ലി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യ്ക്കു​ശേ​ഷം മാ​ത്ര​മാ​ണ് ഗോ​വ​ൻ ടീ​മി​ന് സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞ​ത്. ഗോ​വ​യി​ലെ വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ത്സ​രം വൈ​കു​ന്ന​ത്. കോ​ൽ​ക്ക​ത്ത​യി​ലെ വി​വേ​കാ​ന​ന്ദ യൂ​ബ ഭാ​ര​തി ക്രി​രം​ഗ​ൻ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ഇ​തോ​ടെ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​ന്ന മ​ത്സ​രം വ്യാ​ഴാ​ഴ്ച​യേ അ​വ​സാ​നി​ക്കൂ എ​ന്നും ഉ​റ​പ്പാ​യി.

മ​ത്സ​ര​ത്തി​നാ​യി ചൊ​വ്വാ​ഴ്ച രാ​ത്രി​ത​ന്നെ ഗോ​വ ടീം ​കോ​ൽ​ക്ക​ത്ത​യി​ൽ എ​ത്തേ​ണ്ടി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ​ക്കു സ​ഞ്ച​രി​ക്കേ​ണ്ട വി​മാ​ന​ത്തി​നു സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര ബു​ധ​നാ​ഴ്ച രാ​വി​ല​ത്തേ​ക്കു മാ​റ്റി. പ​ക്ഷേ, ബു​ധ​നാ​ഴ്ച രാ​വി​ലെ ഗോ​വ​യി​ലു​ണ്ടാ​യ വി​മാ​ന അ​പ​ക​ടം വീ​ണ്ടും ടീ​മി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ തെ​റ്റി​ച്ചു.

പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നി​ടെ യു​ദ്ധ​വി​മാ​നം ക​ത്തി​ന​ശി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗോ​വ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍​വേ അ​ട​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ടീ​മി​ന്‍റെ ചാ​ർ​ട്ടേ​ഡ് വി​മാ​നം പു​റ​പ്പെ​ടാ​ൻ വീ​ണ്ടും വൈ​കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.