വിവാദ പരാമർശം: വൈരമുത്തു കുടുക്കിൽ
Sunday, January 14, 2018 3:17 AM IST
രാ​ജ​പാ​ള​യം: ഹി​ന്ദു ദൈ​വ​ത്തി​നെ​തി​രാ​യ പ​രാ​മ​ർ​ശം ന‌‌​ട​ത്തി​യെ​ന്നാ​രോ​പി​ച്ചു പ്ര​ശ​സ്ത ത​മി​ഴ് ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് വൈ​ര​മു​ത്തു​വി​നെ​തി​രേ കേ​സെ‌‌​ടു​ത്തു. അ​ടു​ത്തി​ടെ ഇ​വി​ടെ ന‌‌​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ൾ ന‌​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു ഹി​ന്ദു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ൻ ന​ല്കി​യ പ​രാ​തി‍​യി​ലാ​ണ് കേ​സ്.

ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് കൂ​ടി​യാ​യ വൈ​ര​മു​ത്തു ആ​ണ്ടാ​ൾ ദേ​വി​യെ​പ്പ​റ്റി പ​രി​പാ​ടി​ക്കി​ടെ ന‌​ട​ത്തി​യെ​ന്നു ആ​രോ​പി​ക്ക​പ്പെ​ടു​ന്ന പ​രാ​മ​ർ​ശം വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.