മഹാശ്വേതാ ദേവിക്ക് ഗൂഗിൾ ഡൂഡിലിന്‍റെ ആദരം
Sunday, January 14, 2018 11:02 AM IST
ന്യൂഡൽഹി: പ്രമുഖ ബംഗാളി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായിരുന്ന മഹാശ്വേത ദേവിയുടെ 92-ാം ജന്മദിനത്തിൽ ആദരവുമായി ഗൂഗിൾ ഡൂഡിൽ. ഇന്ന് ഗൂഗിൾ സന്ദർശിക്കുന്നവർക്ക് മഹാശ്വേതാ ദേവിയുടെ ചിത്രം നൽകിയാണ് ഡൂഡിൽ അവതരിപ്പിക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരങ്ങൾ, പദ്മശ്രീ, പദ്മ വിഭൂഷൻ, ജ്ഞാനപീഠം, മഗ്സസെ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ മഹാശ്വേതാ ദേവി നേടിയിട്ടുണ്ട്. ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടിയും പ്രകൃതി സംരക്ഷണത്തിനുവേണ്ടിയും നടത്തിയ പോരാട്ടങ്ങളും മഹാശ്വേതാ ദേവിയെ പൊതുസമൂഹത്തിൽ പ്രശസ്തയാക്കി.

2016 ജൂലൈയിൽ വാർധക്യ സഹജമായ അസുങ്ങളെ തുടർന്ന് അന്തരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.