വർക്കലയിൽ സിപിഐ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു
Wednesday, January 17, 2018 12:00 AM IST
വർക്കല: കൊല്ലം വർക്കലയിൽ എസ്ഐയുമായി വാക്കുതർക്കത്തിലേർപ്പെട്ട സിപിഐ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പാർട്ടി ഓഫീസ് ആക്രമിച്ചവർക്കെതിരേ നടപടി സ്വീകരിക്കാത്തതിന്‍റെ പേരിലായിരുന്നു തർക്കം. ജില്ലാ എക്സിക്യുട്ടീവ് അംഗം മനോജ് ഇടമന, ജില്ലാ പഞ്ചായത്ത് അംഗം രഞ്ജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവം അറിഞ്ഞെത്തിയ നൂറുകണക്കിന് സിപിഐ പ്രവർത്തകർ വർക്കല പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.