കാബൂൾ ഹോട്ടൽ ആക്രമണത്തെ അപലപിച്ച് അമേരിക്ക
Monday, January 22, 2018 7:33 AM IST
വാഷിംഗ്ടൺ: അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​ൻ ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ കാ​​​​​​ബൂ​​​​​​ളി​​​​​​ലെ ആ​​​​​​ഡം​​​​​​ബ​​​​​​ര ഹോ​​​​​​ട്ട​​​​​​ലാ​​​​​​യ ഇ​​​​​​ന്‍റ​​​​​​ർ​​​​​​കോ​​​​​​ണ്ടി​​​​​​ന​​​​​​ന്‍റലിൽ താ​​​​​​ലി​​​​​​ബാ​​​​​​ൻ ന​​​​​​ട​​​​​​ത്തി​​​​​​യ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തെ അപലപിച്ച് അമേരിക്ക. തികച്ചും അപലപനീയമായ സംഭവമാണ് ഉണ്ടായതെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സ്ൺ പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അമേരിക്കൻ ഭരണകൂടത്തിന്‍റെ അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി.

അഫ്ഗാനിലെന്നല്ല ഒരു രാജ്യത്തും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാൻ പാടില്ലെന്നു പറഞ്ഞ ടില്ലേഴ്സൺ, രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള അഫ്ഗാന്‍റെ എല്ലാ ശ്രമങ്ങൾ‌ക്കും അമേരിക്കയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നും വ്യക്തമാക്കി.

ആക്രമണത്തിൽ 14 വിദേശികളും നാല് അഫ്ഗാൻ സ്വദേശികളുമടക്കം 18 പേരാണ് കൊല്ലപ്പെട്ടത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.