ആ​ല​പ്പു​ഴയി​ലെ​ കെ​എ​സ്‌​യു സം​സ്ഥാ​ന ക​ൺ​വ​ൻ​ഷ​ൻ ഉ​പേ​ക്ഷി​ച്ചു
Sunday, February 18, 2018 7:06 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ കെ​എ​സ്‌​യു സം​സ്ഥാ​ന ക​ൺ​വ​ൻ​ഷ​ൻ ഉ​പേ​ക്ഷി​ച്ചു. സി​പി​എം-​കെ​എ​സ്‌​യു സം​ഘ​ർ​ഷമുണ്ടായതിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​വ​രെ സി​പി​എ​മ്മും കോ​ൺ​ഗ്ര​സും ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

കെ​എ​സ്‌​യു സം​സ്ഥാ​ന സം​ഗ​മ​ത്തി​നി​ടെ​യാ​ണ് സി​പി​എ​മ്മും കെ​എ​സ്‌​യു​വും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. റാ​ലി​ക്കി​ടെ ചെ​റി​യ തോ​തി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷം സം​ഗ​മം ന​ട​ന്ന് മ​ണി​ക്കൂ​ർ പി​ന്നി​ട്ട​തോ​ടെ തെ​രു​വു​യു​ദ്ധ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. സ​മ്മേ​ള​ന​വേ​ദി​യി​ലേ​ക്ക് സി​പി​എം-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഇ​ര​ച്ചു​ക​യ​റാ​ൻ ന​ട​ത്തി​യ ശ്ര​മം പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു.

ക​ല്ലേ​റി​ലും സം​ഘ​ർ​ഷ​ത്തി​ലും കൊ​ച്ചി മു​ൻ മേ​യ​ർ ടോ​ണി ച​മ്മി​ണി, ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി പി.​വി. ബേ​ബി എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ന്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഘ​ർ​ഷ​ത്തി​നി​ടെ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ബെ​ന്നി ബെ​ഹ​നാ​ൻ, വി.​എ​സ്. ജോ​യ് തു​ട​ങ്ങി​യ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.