കെ​ർ​ബ​റെ വീ​ഴ്ത്തി; എ​ലി​ന സ്വി​റ്റോ​ലി​ന ദു​ബാ​യ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ൽ
Friday, February 23, 2018 11:39 PM IST
ദു​ബാ​യ്: നി​ല​വി​ലെ ചാ​ന്പ്യ​ൻ എ​ലി​ന സ്വി​റ്റോ​ലി​ന ദു​ബാ​യ് ഡ്യൂ​ട്ടി ടെ​ന്നി​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ക​ട​ന്നു. ആ​ഞ്ച​ലി​ക് കെ​ർ​ബ​റെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ലോ​ക നാ​ലാം ന​ന്പ​ർ താ​രം ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് ഇ​ടം​പി​ടി​ച്ച​ത്. സ്കോ​ർ: 6-3, 6-3.

റ​ഷ്യ​ൻ താ​ര​മാ​യ ദാ​രി​യ ക​സാ​ത്കി​ന​യോ​ടാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ടോ​പ് സീ​ഡാ​യ സ്വി​റ്റോ​ലി​ന​യു​ടെ പോ​രാ​ട്ടം. സെ​മി​യി​ൽ ഗാ​ർ​ബി​ൻ മു​ഗു​രു​സ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക​സാ​ത്കി​ന ഫൈ​ന​ലി​ൽ ഇ​ടം​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

സ്വി​റ്റോ​ലി​ന​യു​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഫൈ​ന​ലാ​ണി​ത്. ജ​സ്റ്റി​ൻ ഹെ​നി​ൻ, വീ​ന​സ് വി​ല്ല്യം​സ് എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഇ​തി​നു മു​ന്പ് ദു​ബാ​യ് ഓ​പ്പ​ണി​ൽ കി​രീ​ടം നി​ല​നി​ർ​ത്തി​യി​ട്ടു​ള്ള വ​നി​താ താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.